ജില്ലാ ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി: ഹമീദ് മൗലവി (പ്രസി.), റഹ്മത്തുല്ല (ജന.സെക്ര.), ഹസൈനാര്‍ (ട്രഷ.)

കാസര്‍കോട്: കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജനറല്‍ ബോഡി യോഗം കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ കേരള വഖഫ് ബോര്‍ഡ് മെമ്പറും കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ടുമായ അഡ്വ. പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. എസ്.എ അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതം പറഞ്ഞു. ബെസ്റ്റോ കുഞ്ഞഹ്മദ്, സി. കുഞ്ഞബ്ദുല്ല ഹാജി, ഹസൈനാര്‍ ആമു, ഹനീഫ കുന്നില്‍, പി.കെ അബ്ദുല്ല, […]

കാസര്‍കോട്: കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജനറല്‍ ബോഡി യോഗം കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ കേരള വഖഫ് ബോര്‍ഡ് മെമ്പറും കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ടുമായ അഡ്വ. പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. എസ്.എ അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതം പറഞ്ഞു. ബെസ്റ്റോ കുഞ്ഞഹ്മദ്, സി. കുഞ്ഞബ്ദുല്ല ഹാജി, ഹസൈനാര്‍ ആമു, ഹനീഫ കുന്നില്‍, പി.കെ അബ്ദുല്ല, എസ്.എ അബ്ദുല്‍ ഹമീദ്, സുപ്രീം മുഹമ്മദ് കുഞ്ഞി സംസാരിച്ചു. സി.കെ റഹ്മത്തുല്ല നന്ദി പറഞ്ഞു. വഖഫ് നിയമ ഭേദഗതി കൊണ്ടുവരാനുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നീക്കത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍: എസ്.എ അബ്ദുല്‍ ഹമീദ് മൗലവി (പ്രസി.), ഷറഫുദ്ദീന്‍ സഅദി, കെ.സി അബ്ദുല്‍ റഹ്മാന്‍ ആലംപാടി(വൈ.പ്രസി.), സി.കെ റഹ്മത്തുല്ല (ജന.സെക്ര.), മുഹമ്മദ് മുസ്തഫ, അബ്ദുല്‍ റഹ്മാന്‍ പാറപ്പള്ളി (സെക്ര.), ഹസൈനാര്‍ ഹാജി തളങ്കര (ട്രഷ.).

Related Articles
Next Story
Share it