ജില്ലാ മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരം; തളങ്കര റെയ്ഞ്ച് ജേതാക്കള്‍

മൊഗ്രാല്‍പുത്തൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖക്ക് മൊഗര്‍ അസാസുല്‍ ഇസ്ലാം മദ്രസയില്‍ തിരശീല വീണു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നു വരുന്ന കലാമേള ഈവര്‍ഷം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന എം.എ ഖാസിം മുസ്ലിയാരുടെ സ്മരണകളില്‍ നിറഞ്ഞു നിന്നു. 32 റെയ്ഞ്ചുകളില്‍ നിന്നായി 1500 ഓളം വിദ്യാര്‍ഥികളാണ് മേഖല, ജില്ലാ തലത്തില്‍ മാറ്റുരച്ചത്. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് തയ്യാറാക്കിയ സുപ്രഭാതം വേദിയിലാണ് ജില്ലാതല മത്സരങ്ങള്‍ നടന്നത്. […]

മൊഗ്രാല്‍പുത്തൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖക്ക് മൊഗര്‍ അസാസുല്‍ ഇസ്ലാം മദ്രസയില്‍ തിരശീല വീണു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നു വരുന്ന കലാമേള ഈവര്‍ഷം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന എം.എ ഖാസിം മുസ്ലിയാരുടെ സ്മരണകളില്‍ നിറഞ്ഞു നിന്നു.
32 റെയ്ഞ്ചുകളില്‍ നിന്നായി 1500 ഓളം വിദ്യാര്‍ഥികളാണ് മേഖല, ജില്ലാ തലത്തില്‍ മാറ്റുരച്ചത്. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് തയ്യാറാക്കിയ സുപ്രഭാതം വേദിയിലാണ് ജില്ലാതല മത്സരങ്ങള്‍ നടന്നത്. നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍ വേദികളിലാണ് മേഖല തല മത്സരങ്ങള്‍ നടന്നത്.
വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ തളങ്കര റെയ്ഞ്ച് ചാമ്പ്യന്‍മാരായി. കീഴൂര്‍ റെയ്ഞ്ച് രണ്ടാംസ്ഥാനവും അണങ്കൂര്‍ റെയ്ഞ്ച് മൂന്നാം സ്ഥാനവും നേടി. മുഅല്ലിം വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ റെയ്ഞ്ച് ചാമ്പ്യന്‍മാരായി. അണങ്കൂര്‍ റെയ്ഞ്ച് രണ്ടാംസ്ഥാനം നേടി.മൂന്നാം സ്ഥാനം ചെറുവത്തൂര്‍ റെയ്ഞ്ച് ലഭിച്ചു.
സബ് ജൂനിയര്‍ കലാപ്രതിഭയായി ഹുസൈന്‍ സുഫിയാന്‍ (ബദറുല്‍ ഹുദ മദ്രസ ഹോസ്ദുര്‍ഗ് റെയ്ഞ്ച്), ജൂനിയര്‍ കലാപ്രതിഭയായി മുഹമ്മദ് അമാന്‍ സി (ബദറുല്‍ ഹുദ മദ്രസ ഹോസ്ദുര്‍ഗ് റെയ്ഞ്ച്), മിസ്ബാഹ് (ഹിമായതുല്‍ ഇസ്ലാം പള്ളങ്കോട് റെയ്ഞ്ച്), ഇശാഖ് മഹ്‌മൂദ് (നമഹുല്‍ ഇസ്ലാം ഹൊസങ്കടി റെയ്ഞ്ച്), മുഹമ്മദ് വസീംസാദ് (നൂറുല്‍ഹുദാ ആലംപാടി റെയ്ഞ്ച്), സീനിയര്‍ കലാപ്രതിഭയായി മുഹമ്മദ് കുഞ്ഞി (ഹിമായതുല്‍ ഇസ്ലാം കീഴൂര്‍ റെയ്ഞ്ച്), സൂപ്പര്‍ സീനിയര്‍ കലാപ്രതിഭയായി മുഹമ്മദ് റാഷിദ് (ബദറുല്‍ ഹുദ സെക്കന്‍ഡിറി മദ്രസ അണങ്കൂര്‍ റെയ്ഞ്ച്), മുഅല്ലിം വിഭാഗം കലാപ്രതിഭയായി ഹാഫിള് സിനാന്‍ ദാരിമി (നൂറുല്‍ഹുദാ കോട്ടിക്കുളം റെയ്ഞ്ച്), ഹാഫിള് മുഹമ്മദ് ഷഫീഖ് റഹ്‌മാനി (കള്ളാര്‍ റെയ്ഞ്ച്) എന്നിവരേയും തിരഞ്ഞെടുത്തു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് വേദിയും സദസും ഊട്ടുപുരയും കൃത്യമായി നിയന്ത്രിച്ച സ്വാഗത സംഘം കമ്മിറ്റി, വിവിധ സംഘടനാ വളണ്ടിയര്‍മാര്‍, പ്രദേശ വാസികള്‍ ഉള്‍പ്പെടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മുസാബഖ വേദിയില്‍ ഇന്നലെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി എത്തി.
സമാപന സമ്മേളനം സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ഹാഷിം ദാരിമി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലംപാടി, എസ്.കെ.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, വര്‍ക്കിങ് ചെയര്‍മാന്‍ പി.എസ് ഫൈസല്‍ അഹമദ്, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി, എ.കെ. കരീം, എം.എസ് ശരീഫ്, എം.എ യൂസഫ്, ശരീഫ് കുഞ്ഞിപ്പള്ളി, നൂറുദ്ദീന്‍ മൗലവി, ഹമീദ് ഫൈസി, അഷ്‌റഫ് മൗലവി മര്‍ദ്ദള, മൊയ്തു മൗലവി ചെര്‍ക്കള, പി.ബി.അഹമദ്, മുഷ്താഖ് ദാരിമി ചടങ്ങില്‍ സംബന്ധിച്ചു.
ചാമ്പ്യന്‍മാരായ തളങ്കര റെയ്ഞ്ചിനുള്ള ട്രോഫി സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. പി.എ ഫൈസല്‍ നല്‍കി.

Related Articles
Next Story
Share it