കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ജില്ലാതല പദയാത്രക്ക് തുടക്കമായി

കാലിക്കടവ്: കെ റെയില്‍ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയര്‍ത്തി കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല പദയാത്രക്ക് കാലിക്കടവില്‍ ഇന്ന് രാവിലെ തുടക്കമായി. ഡോ. അജയകുമാര്‍ കോടോത്ത് ഉദ്ഘാടനം ചെയ്തു. ടി.പി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. രാജീവന്‍, ഡി. സുരേന്ദ്രനാഥ്, കെ. ശ്രീധരന്‍ മാസ്റ്റര്‍, ഹിഷാം പട്ടേല്‍, പി.പി അടിയോടി, കുട്ടിനേഴത്ത് വിജയന്‍, രഘുനാഥ് പി.കെ സംസാരിച്ചു. പി.സി ബാലചന്ദ്രന്‍ നന്ദി പറഞ്ഞു. 31നാണ് […]

കാലിക്കടവ്: കെ റെയില്‍ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയര്‍ത്തി കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല പദയാത്രക്ക് കാലിക്കടവില്‍ ഇന്ന് രാവിലെ തുടക്കമായി.
ഡോ. അജയകുമാര്‍ കോടോത്ത് ഉദ്ഘാടനം ചെയ്തു. ടി.പി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. രാജീവന്‍, ഡി. സുരേന്ദ്രനാഥ്, കെ. ശ്രീധരന്‍ മാസ്റ്റര്‍, ഹിഷാം പട്ടേല്‍, പി.പി അടിയോടി, കുട്ടിനേഴത്ത് വിജയന്‍, രഘുനാഥ് പി.കെ സംസാരിച്ചു. പി.സി ബാലചന്ദ്രന്‍ നന്ദി പറഞ്ഞു.
31നാണ് സമാപനം. അന്ന് രാവിലെ കളനാട് നിന്ന് തുടങ്ങി വൈകിട്ട് 4.30ന് നെല്ലിക്കുന്നില്‍ സമാപിക്കും. പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിച്ച്, പ്രകൃതി വിഭവങ്ങളെയാകെ കൊള്ളയടിച്ച് കേരളീയരെ കടബാധ്യതയില്‍ മുക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് പദയാത്ര. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ജനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും ജനങ്ങളെ ധിക്കരിച്ചുകൊണ്ട് ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ വി.കെ രവീന്ദ്രന്‍, ഹനീഫ് നെല്ലിക്കുന്ന്, അഡ്വ. വി.കെ രാജേന്ദ്രന്‍, മോഹനന്‍ മാഷ് നീലേശ്വരം, ഹസൈനാര്‍ ഹാജി തളങ്കര, ഷംസാദ്, മുരളി കീഴൂര്‍, വി.കെ വിനയന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Related Articles
Next Story
Share it