ജില്ലാതല ക്വിസ് മത്സരം നടത്തി

കാസര്‍കോട്: ജില്ലാ ക്വിസ് അസോസിയേഷന്റെയും ഒളവറ ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തില്‍ അറുപതാമത് ജില്ലാ തല ക്വിസ് മത്സരം ഒളവറ സങ്കേത ഗവ.യു.പി.സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ജനറല്‍ വിഭാഗങ്ങളിലായി 2 പേരടങ്ങുന്ന ടീമായി നടന്ന മത്സരത്തില്‍ 150 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സതീശന്‍ ബക്കളം മത്സരം നിയന്ത്രിച്ചു.മത്സര വിജയികള്‍: എല്‍.പി.വിഭാഗം: ഒന്നാം സ്ഥാനം ഹരിഗോവിന്ദ്. സി. നീലേശ്വരം, രണ്ടാം സ്ഥാനം അഫ്രീന്‍ ആന്റ്‌നാഫിഹ ചന്തേര, മൂന്നാം സ്ഥാനം ആദിദേവ്. കെ ആന്റ് ആദിദേവ്. വി ഒളവറ. […]

കാസര്‍കോട്: ജില്ലാ ക്വിസ് അസോസിയേഷന്റെയും ഒളവറ ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തില്‍ അറുപതാമത് ജില്ലാ തല ക്വിസ് മത്സരം ഒളവറ സങ്കേത ഗവ.യു.പി.സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ജനറല്‍ വിഭാഗങ്ങളിലായി 2 പേരടങ്ങുന്ന ടീമായി നടന്ന മത്സരത്തില്‍ 150 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സതീശന്‍ ബക്കളം മത്സരം നിയന്ത്രിച്ചു.
മത്സര വിജയികള്‍: എല്‍.പി.വിഭാഗം: ഒന്നാം സ്ഥാനം ഹരിഗോവിന്ദ്. സി. നീലേശ്വരം, രണ്ടാം സ്ഥാനം അഫ്രീന്‍ ആന്റ്‌നാഫിഹ ചന്തേര, മൂന്നാം സ്ഥാനം ആദിദേവ്. കെ ആന്റ് ആദിദേവ്. വി ഒളവറ. യു.പി.വിഭാഗം: ഒന്നാം സ്ഥാനം അനന്യ. കെ ആന്റ് അഗ്രിമ.ടി.വി ഉദിനൂര്‍, രണ്ടാം സ്ഥാനം ദേവ്ധീഷ്ണ ചാത്തമത്ത് ആന്റ് അശ്വിന്‍ രാജ് നീലേശ്വരം, മൂന്നാം സ്ഥാനം വൈഗ അമ്മിഞ്ഞിക്കോട് ആന്റ് കൃഷ്‌ണേന്ദു കൊറ്റങ്കര. ഹൈസ്‌കൂള്‍ വിഭാഗം: ഒന്നാം സ്ഥാനം നന്ദ കിഷോര്‍ പൊയിനാച്ചി ആന്റ് കെ.പി. പൂജാലക്ഷ്മി മഞ്ചേശ്വരം, രണ്ടാം സ്ഥാനം പ്രാര്‍ഥന വിനോദ് അട്ടേങ്ങാനം ആന്റ് ശുബദ.എസ് മഞ്ചേശ്വരം,മൂന്നാം സ്ഥാനം ശ്രീനന്ദ്. ടി.എസ് ആന്റ് അര്‍പ്പിത് എം ദിലീപ് ഉദിനൂര്‍. പൊതു വിഭാഗം: ഒന്നാം സ്ഥാനം ജിഷ്ണു രാജ്. ഇ ആന്റ് വിഷ്ണു പ്രസാദ്. ഇ പെരിയ, രണ്ടാം സ്ഥാനം രത്‌നാകരന്‍ മാസ്റ്റര്‍ കമ്പല്ലൂര്‍ ആന്റ് ശ്രീനിവാസന്‍ വേലാശ്വരം, മൂന്നാം സ്ഥാനം കാവ്യ തൃക്കരിപ്പൂര്‍ ആന്റ് വൈശാഖ് ചീമേനി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ഒളവറ ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ക്വിസ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി. വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ. ഹാജി, എന്‍.സുധീഷ്, ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ വി.കെ.രതീശന്‍, ഒളവറ സങ്കേത ജി.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ഭാസക്കരന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് കെ.വി.ഷാജി, ക്വിസ് അസോസിയേഷന്‍ സെക്രട്ടറി വി.തമ്പാന്‍ മാസ്റ്റര്‍, ജോ. സെക്രട്ടറി കെ.കെ.മോഹനന്‍ മാസ്റ്റര്‍, ഗ്രന്ഥാലയം വനിതാവേദി സെക്രട്ടറി ശ്രീജ.കെ.വി സംബന്ധിച്ചു. ക്വിസ് അസോസിയേഷന്‍ കോഡിനേറ്റര്‍ വിജിത്ത്.കെ. നന്ദി പറഞ്ഞു.
ഗോള്‍ഡണ്‍ ജൂബിലി മറൈന്‍ ക്വിസ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയ കെ.സായന്ത് കരിച്ചേരി, കെ.കൃഷ്ണജിത്ത് തെക്കില്‍ എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് കൃഷ്ണകുമാര്‍ പള്ളിയത്ത് അവതരിപ്പിച്ച 'പല്ലനയാറിന്‍ തീരത്ത്' എന്ന കഥാ പ്രസംഗം അരങ്ങേറി.

Related Articles
Next Story
Share it