ജില്ലാതല പട്ടയമേളക്ക് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: ജില്ലാതല പട്ടയമേളക്ക് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷ്‌റഫ്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ത്രിതല പഞ്ചായത്ത്, നഗരസഭ […]

കാസര്‍കോട്: ജില്ലാതല പട്ടയമേളക്ക് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷ്‌റഫ്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ത്രിതല പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും സബ് കലക്ടര്‍ പ്രതീക് ജയിന്‍ നന്ദിയും പറഞ്ഞു.
ഭൂമി തരം മാറ്റം അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

എ.ഡി.എമ്മിന്റെ ആത്മഹത്യ: റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി-മന്ത്രി

കാസര്‍കോട്: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പോര്‍ട്ട് സര്‍ക്കാറിനാണ് കൈമാറിയത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it