ലോക പ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം നടത്തി

കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെഎസ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് ദിനാചരണ സന്ദേശം നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ. വി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി സരസ്വതി, വാര്‍ഡ് കൗണ്‍സിലര്‍ വി.വി […]

കാഞ്ഞങ്ങാട്: ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെഎസ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് ദിനാചരണ സന്ദേശം നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ. വി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി സരസ്വതി, വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശോഭ, ജില്ലാ എജുക്കേഷന്‍, മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.സി ബിജു സംസാരിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിജയകുമാര്‍ സ്വാഗതവും എന്‍എസ്.എസ് യൂണിറ്റ് സെക്രട്ടറി ആല്‍വിന്‍ ക്രിസ്റ്റി നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ പൂടംകല്ല് താലുക്കാസ്പത്രി ഡയറ്റീഷ്യന്‍ മൃദുല അരവിന്ദ്, നീലേശ്വരം താലുക്കാസ്പത്രി ഡയറ്റീഷ്യന്‍ കെ സുചിത്ര എന്നിവര്‍ ക്ലാസെടുത്തു. എന്‍എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ഡയറ്റീഷ്യന്‍ കെ ശ്രുതി, ജില്ലാ ആസ്പത്രി ഡയറ്റീഷ്യന്‍ ഉദൈഫ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ബോഡി മാസ് ഇന്‍ഡക്സ് കാല്‍ക്കുലേഷനും സംഘടിപ്പിച്ചു.
പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള ജില്ലാതല ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍-ഇന്‍ചാര്‍ജ് ഡോ. മോഹനന്‍ ഇ. ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്കുളള സമ്മാന ദാനം ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.ടി ഡോ. മനോജ്, തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. വി സുരേശന്‍, ബേക്കല്‍ റിക്രിയേഷന്‍ ക്ലബ്ബ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. കെ കെ നാരായണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
ബോധവത്ക്കരണ പരിപാടികള്‍ക്ക് സമാപനം കുറിച്ച് നവംബര്‍ 14 ന് കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ കാസര്‍കോട് പെഡല്ലേഴ്‌സിന്റെ നേതൃത്വത്തില്‍ സൈക്ലോത്തോണ്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

Related Articles
Next Story
Share it