വാരിയംകുന്നത്തിനെ പട്ടികയില്‍ നിന്ന് നീക്കിയതിന് പിന്നില്‍ വര്‍ഗീയ അജണ്ട -ശ്രീമതി ടീച്ചര്‍

കാസര്‍കോട്: സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ ഇടംപിടിച്ച മലബാര്‍ കലാപത്തില്‍ രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 100 സെമിനാര്‍ ജില്ലാതല ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ മതവും രാഷ്ട്രീയവും നോക്കി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് നരേന്ദ്രമോദിയും […]

കാസര്‍കോട്: സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ ഇടംപിടിച്ച മലബാര്‍ കലാപത്തില്‍ രക്തസാക്ഷിത്വം വരിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 100 സെമിനാര്‍ ജില്ലാതല ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ മതവും രാഷ്ട്രീയവും നോക്കി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് നരേന്ദ്രമോദിയും നടപ്പാക്കുന്നതെന്നും മലബാര്‍ കലാപത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിന് പിന്നിലും ഇതേ പദ്ധതിയാണുള്ളതെന്നും ശ്രീമതി കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പി.കെ നിഷാന്ത് അധ്യക്ഷത വഹിച്ചു. സി. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം സുമതി, സി.പി.എം ഏരിയാസെക്രട്ടറി മുഹമ്മദ് ഹനീഫ, ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ. സബീഷ്, കെ. രേവതി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി. ശിവപ്രസാദ്, ഷാലുമാത്യു, ജില്ലാ സെക്രട്ടറി സി.ജെ സജിത് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it