ഓണം വിപണി ജില്ലാതല ഉദ്ഘാടനം വട്ടംതട്ടയില്‍ നടത്തി

മുന്നാട്: ഓണം ഉത്സവ നാളുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്ന ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഫാര്‍മേര്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വട്ടംതട്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മുന്‍ പഞ്ചായത്തംഗം കെ. മാധവന്‍നായര്‍ ആദ്യവില്‍പന ഏറ്റുവാങ്ങി. ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് നീതി സൂപ്പര്‍ മാര്‍ക്കറ്റും ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിസണ്ട് കെ. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് […]

മുന്നാട്: ഓണം ഉത്സവ നാളുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്ന ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഫാര്‍മേര്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വട്ടംതട്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
മുന്‍ പഞ്ചായത്തംഗം കെ. മാധവന്‍നായര്‍ ആദ്യവില്‍പന ഏറ്റുവാങ്ങി. ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് നീതി സൂപ്പര്‍ മാര്‍ക്കറ്റും ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിസണ്ട് കെ. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍. സരിത, ബേഡഡുക്ക പഞ്ചായത്തംതംഗം ഇ. രജനി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. രവീന്ദ്ര എന്നിവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ ഫെഡ് റീജിനല്‍ മാനേജര്‍ ശൈലേഷ് ബാബു സ്വാഗതവും ബാങ്ക് ശാഖ മാനേജര്‍ ടി. ഗോപാലന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it