വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നത്-പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്നും ഈ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. പിണറായി സര്‍ക്കാര്‍ നടത്തുന്ന ബിജെപി വേട്ടക്കെതിരെയുള്ള പ്രതിഷേധപരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും അവരെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളുടേത് പോലെയാണ്. മഞ്ചേശ്വരത്ത് ബിഎസ്പിയുടെ […]

കാസര്‍കോട്: വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്നും ഈ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. പിണറായി സര്‍ക്കാര്‍ നടത്തുന്ന ബിജെപി വേട്ടക്കെതിരെയുള്ള പ്രതിഷേധപരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും അവരെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളുടേത് പോലെയാണ്. മഞ്ചേശ്വരത്ത് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് ബിജെപി നേതാക്കളല്ല ബിഎസ്പിയാണ്. പത്രിക പിന്‍വലിച്ച ശേഷം നല്‍കിയ മൊഴിയില്‍ നിന്നും കെ. സുന്ദര മാറിയത് എങ്ങനെയെന്ന് അന്വേഷിക്കണം. നൂറ്റമ്പതോളം കോടിയുടെ സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കൂട്ടാക്കാതിരുന്ന പൊലീസ് ആ കേസില്‍ നടപടി എടുക്കാന്‍ തയ്യാറായത് ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്. മുസ്ലിംലീഗുമായി സിപിഎമ്മിന് തിരഞ്ഞെടുപ്പിനു മുന്‍പുണ്ടായിരുന്ന അവിശുദ്ധ ബാന്ധവം തിരഞ്ഞെടുപ്പിനു ശേഷവും തുടരുന്നുവെന്നാണ് മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നതെന്നും പി.കെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ. സദാനന്ദ റൈ, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുകുമാര്‍ കുദ്രെപ്പാടി, പി.ആര്‍. സുനില്‍, കൗണ്‍സിലര്‍ വരപ്രസാദ് കെ, സന്ധ്യ മല്ല്യ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it