ദഫ്മുട്ടിന്റെ മാന്ത്രികതയില്‍ ലയിച്ച് തളങ്കര; ജിംഖാന ഖാസിലേനിന്റെ ഇശ്‌ഖേ മദീന ശ്രദ്ധേയമായി

തളങ്കര: പ്രവാചകന്റെ മദ്ഹുകള്‍ പാടി ഇടതും വലതും തിരിഞ്ഞ് ദഫില്‍ മാന്ത്രിക വിരല്‍സ്പര്‍ശവുമായി വിസ്മയം തീര്‍ത്ത രാവില്‍ കാണികളായി അനവധിപേര്‍ എത്തി.തളങ്കര ഖാസിലേന്‍ ജിംഖാന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നബിദിനത്തോടനുബന്ധിച്ച് ഇശ്‌ഖേ മദീന എന്ന പേരില്‍ ഒരുക്കിയ ജില്ലാതല ദഫ്മുട്ട് മത്സരം തളങ്കരക്ക് അത്യപൂര്‍വ്വ വിരുന്നായി. 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്സിബിയാന്‍ ദഫ്‌സംഘം ഒന്നാംസ്ഥാനം നേടി മാമു മൂസ ഫൗണ്ടേഷന്റെ 10,001 രൂപ കാഷ് അവാര്‍ഡിനും ട്രോഫിക്കും അര്‍ഹരായി. രണ്ടാംസ്ഥാനമായ 5001 […]

തളങ്കര: പ്രവാചകന്റെ മദ്ഹുകള്‍ പാടി ഇടതും വലതും തിരിഞ്ഞ് ദഫില്‍ മാന്ത്രിക വിരല്‍സ്പര്‍ശവുമായി വിസ്മയം തീര്‍ത്ത രാവില്‍ കാണികളായി അനവധിപേര്‍ എത്തി.
തളങ്കര ഖാസിലേന്‍ ജിംഖാന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നബിദിനത്തോടനുബന്ധിച്ച് ഇശ്‌ഖേ മദീന എന്ന പേരില്‍ ഒരുക്കിയ ജില്ലാതല ദഫ്മുട്ട് മത്സരം തളങ്കരക്ക് അത്യപൂര്‍വ്വ വിരുന്നായി. 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്സിബിയാന്‍ ദഫ്‌സംഘം ഒന്നാംസ്ഥാനം നേടി മാമു മൂസ ഫൗണ്ടേഷന്റെ 10,001 രൂപ കാഷ് അവാര്‍ഡിനും ട്രോഫിക്കും അര്‍ഹരായി. രണ്ടാംസ്ഥാനമായ 5001 രൂപയും ട്രോഫിയും കൃഷ്ണഗിരി മംഗളൂരുവും മൂന്നാംസമ്മാനമായ 3001 രൂപയും ട്രോഫിയും മിറാസുറസൂല്‍ കടപ്പുറവും നേടി. ഖാസിലേനിലെ അച്ചൂച്ച മുഹമ്മദിന്റെ പേരിലുള്ള കോമ്പൗണ്ടില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ സ്ത്രീകളടക്കം നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. മത്സരം പൂര്‍ത്തിയാവുമ്പോഴേക്കും പുലര്‍ച്ചെ മൂന്നര മണി പിന്നിട്ടിരുന്നു. ജേതാക്കള്‍ക്കുള്ള സമ്മാനം സാദിഖ് മാമുവും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം അച്ചു, സഹീദ് എന്നിവരും മൂന്നാംസ്ഥാനക്കാര്‍ക്കുള്ള സമ്മാനം മുജീബ് മുംബൈയും വിതരണം ചെയ്തു. രണ്ട് ദിവസങ്ങളിലായി ബുര്‍ദ മജ്‌ലിസ്, മൗലീദ് പാരായണം, സ്വലാത്ത് മജ്‌ലിസ് എന്നിവയും നടന്നു. ആദ്യദിന പരിപാടി മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന പൊതുസമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം മമ്മുചാല, എന്‍.എം അബ്ദുല്ല, ബഷീര്‍ വോളിബോള്‍, അസീസ് ഖാസിലേന്‍, അബ്ദുല്ല ഖാസിയാറകം, എന്‍.എ അബ്ദുല്ലകുഞ്ഞി, എന്‍.എ സഹീദ്, മുജീബ് മുംബൈ, മഹമൂദ് അരമന, ടി.എസ് ബഷീര്‍, അഹ്‌മദ് ഹാജി അങ്കോല, എ.പി ഇസ്മയില്‍, എ. സത്താര്‍, ഷാഫി, അംറു എ.എം.ആര്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, സാദിഖ് മാമു തുടങ്ങിയവര്‍ സംസാരിച്ചു. ഇ.കെ അബ്ദുല്ല സ്വാഗതവും ഖാദര്‍ വൈറ്റ് നന്ദിയും പറഞ്ഞു.
റാഫി, ഖാദര്‍ വൈറ്റ്, അച്ചു, മനാഫ്, സാദിഖ്, ബഷീര്‍, നൗഫല്‍, സാദിഖ്, സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it