ജില്ലാതല ദഫ്: എച്ച്.എസ്.എം ദഫ് സംഘം ജേതാക്കള്‍

കാസര്‍കോട്: ബ്ലൈസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ തളങ്കര കണ്ടത്തില്‍ ടി.ഇ. അബ്ദുല്ല നഗറില്‍ സംഘടിപ്പിച്ച ജില്ലാതല ദഫ് കളി മത്സരത്തില്‍ തളങ്കര കണ്ടത്തില്‍ എച്ച്.എസ്.എം ദഫ് സംഘം ജേതാക്കളായി.ക്യു.ഐ.എം ഫിര്‍ദൗസ് നഗര്‍ നെല്ലിക്കുന്ന് രണ്ടാം സ്ഥാനവും സിറാജുല്‍ ഹുദാ മദ്രസ പടിഞ്ഞാര്‍ മൂന്നാം സ്ഥാനവും നേടി.നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ബ്ലൈസ് പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. പള്ളി ഇമാം ഉസ്മാന്‍ മൗലവി, […]

കാസര്‍കോട്: ബ്ലൈസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ തളങ്കര കണ്ടത്തില്‍ ടി.ഇ. അബ്ദുല്ല നഗറില്‍ സംഘടിപ്പിച്ച ജില്ലാതല ദഫ് കളി മത്സരത്തില്‍ തളങ്കര കണ്ടത്തില്‍ എച്ച്.എസ്.എം ദഫ് സംഘം ജേതാക്കളായി.
ക്യു.ഐ.എം ഫിര്‍ദൗസ് നഗര്‍ നെല്ലിക്കുന്ന് രണ്ടാം സ്ഥാനവും സിറാജുല്‍ ഹുദാ മദ്രസ പടിഞ്ഞാര്‍ മൂന്നാം സ്ഥാനവും നേടി.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മത്സരം ഉദ്ഘാടനം ചെയ്തു. ബ്ലൈസ് പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. പള്ളി ഇമാം ഉസ്മാന്‍ മൗലവി, ടി.എ. ഷാഫി, പി. മാഹിന്‍ മാസ്റ്റര്‍, സലീം കസബ്, സദര്‍ മുഅല്ലിം സമീര്‍ വാഫി, സഹീര്‍ ആസിഫ്, അബ്ബാസ് ബേക്കറി, അജ്മല്‍ തളങ്കര, ബഷീര്‍ കൊട്ട, മുഹമ്മദ് കുഞ്ഞി സര്‍ദാര്‍, ഫൈസല്‍ പടിഞ്ഞാര്‍, ഹാരിസ് ടി.ഐ, ഹസന്‍ പതിക്കുന്നില്‍, സുബൈര്‍ യു.എ, ഷമീം തോട്ടുംബാഗം, ഷാനവാസ്, ബഷാല്‍ കൊട്ട, സലീം വെല്‍വിഷര്‍, അഷ്‌റഫ് ടാം, സവാദ് ബാഗ്‌സ്, അബ്ദുല്‍ ഖാദര്‍ ഉമ്പു, ഹാഫിസ് ടി.ഇ, നിസു സ്റ്റോണി, സുമൈല്‍ സംബന്ധിച്ചു. വിജയികള്‍ക്ക് ഭാരവാഹികള്‍ കാഷ് അവാര്‍ഡും ട്രോഫിയും കൈമാറി. ജില്ലയിലെ പ്രഗല്‍ഭരായ 15 ടീമുകളെ പങ്കെടുപ്പിച്ചായിരുന്നു മത്സരം.

Related Articles
Next Story
Share it