ജില്ലാ ലീഗ് ക്രിക്കറ്റ് ഇ-ഡിവിഷന്‍; ബ്ലൈസ് തളങ്കര ചാമ്പ്യന്മാര്‍
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഇ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ബ്ലൈസ് തളങ്കര ചാമ്പ്യന്മാരായി. ഐഎംസിസി കാഞ്ഞങ്ങാടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഐഎംസിസി കാഞ്ഞങ്ങാട് 14.4 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്തായി. കാഞ്ഞങ്ങാടിന് വേണ്ടി സുധീഷ് പിവി 40 റണ്‍സ് നേടി. ബ്ലൈസ് തളങ്കരക്ക് വേണ്ടി യാസിര്‍ 5 വിക്കറ്റും സൈഫുദ്ധീന്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലൈസ് തളങ്കര […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഇ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ബ്ലൈസ് തളങ്കര ചാമ്പ്യന്മാരായി. ഐഎംസിസി കാഞ്ഞങ്ങാടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഐഎംസിസി കാഞ്ഞങ്ങാട് 14.4 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്തായി. കാഞ്ഞങ്ങാടിന് വേണ്ടി സുധീഷ് പിവി 40 റണ്‍സ് നേടി. ബ്ലൈസ് തളങ്കരക്ക് വേണ്ടി യാസിര്‍ 5 വിക്കറ്റും സൈഫുദ്ധീന്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലൈസ് തളങ്കര 13.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ബ്ലൈസ് തളങ്കരക്കു വേണ്ടി ഇര്‍ഷാദ് 64 റണ്‍സും യാസിര്‍ 32 റണ്‍സും നേടി.
ടൂര്‍ണമെന്റിലെ മികച്ച താരവും മികച്ച ബാറ്ററായ് ബ്ലൈസ് തളങ്കരയുടെ ഫര്‍ഹത്തും മികച്ച ബൗളറായി ബ്രദേര്‍സ് കല്ലങ്കായിയുടെ കബീറിനെയും ഫൈനലിലെ താരമായി ബ്ലൈസ് തളങ്കരയുടെ യാസിറിനെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഫൈസല്‍ അടക്കത്ത്ബയല്‍ വിതരണം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍ എ അബ്ദുല്‍ ഖാദര്‍, ജോയിന്‍ സെക്രട്ടറി അന്‍സാര്‍ പള്ളം, ടൂര്‍ണമെന്റ് സബ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.