ജില്ലാ ലീഗ് ക്രിക്കറ്റ് ഡി-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡി-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാഞ്ഞങ്ങാട് മുക്കൂട് ഗ്രൗണ്ടില്‍ തുടക്കമായി. ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. നിയാസ്, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം മഹമൂദ് കുഞ്ഞിക്കാനം, കമ്മറ്റി അംഗങ്ങളായ രഞ്ജിത് റെഡ് ഫ്‌ളവര്‍, അബ്ദുല്‍ […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡി-ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാഞ്ഞങ്ങാട് മുക്കൂട് ഗ്രൗണ്ടില്‍ തുടക്കമായി. ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. നിയാസ്, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം മഹമൂദ് കുഞ്ഞിക്കാനം, കമ്മറ്റി അംഗങ്ങളായ രഞ്ജിത് റെഡ് ഫ്‌ളവര്‍, അബ്ദുല്‍ ഖാദര്‍ കല്ലട്ര, അബ്ബാസ് മാര, റിയാസ് മുക്കൂട്, സഹീദ് മുക്കൂട്, ആബിദ് മുക്കൂട്, സാജിദ്, ഫവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it