ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍; മസ്ദ ചൂരി ജേതാക്കള്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മസ്ദ ചൂരി ജേതാക്കളായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഹാപ്പി ഉളിയത്തടുക്കയെ 5 റണ്‍സിന് പരാജയപ്പെടുത്തിയാണ് മസ്ദ ചൂരി ചാമ്പ്യന്‍മാരായത്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത മസ്ദ ചൂരി 19.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. മസ്ദ ചൂരിക്ക് വേണ്ടി അബ്ദുല്‍ ഖാദിരി 30 റണ്‍സും അന്‍സാഫ് 25 റണ്‍സും നേടി. […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മസ്ദ ചൂരി ജേതാക്കളായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഹാപ്പി ഉളിയത്തടുക്കയെ 5 റണ്‍സിന് പരാജയപ്പെടുത്തിയാണ് മസ്ദ ചൂരി ചാമ്പ്യന്‍മാരായത്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത മസ്ദ ചൂരി 19.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. മസ്ദ ചൂരിക്ക് വേണ്ടി അബ്ദുല്‍ ഖാദിരി 30 റണ്‍സും അന്‍സാഫ് 25 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹാപ്പി ഉളിയത്തടുക്കക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഹാപ്പി ഉളിയത്തടുക്കയ്ക്ക് വേണ്ടി മുഹമ്മദ് ബിലാല്‍ 36 റണ്‍സ് നേടി. മസ്ദ ചൂരിക്ക് വേണ്ടി 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ മുഹമ്മദ് നസീറാണ് മാന്‍ ഓഫ് ദ മാച്ച്.
ടൂര്‍ണമെന്റിലെ മികച്ച താരമായി ഹാപ്പി ഉളിയത്തടുക്കയുടെ അബ്ദുല്‍ നിയാസിനെയും മികച്ച ബാറ്ററായി ഹാപ്പി ഉളിയത്തടുക്കയുടെ കരീമിനെയും മികച്ച ബൗളറായി മസ്ദ ചൂരിയുടെ അല്‍ത്താഫ് ഇബ്രാഹിമിനെയും തിരഞ്ഞെടുത്തു. ട്രോഫി കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍ വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ഖാദര്‍, ടി.എച്ച് മുഹമ്മദ് നൗഫല്‍,കെ.ടി നിയാസ്, സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ്, അന്‍സാര്‍ പള്ളം, ഖലീല്‍ പരവനടുക്കം, അസീസ്, ഹംസു, അബ്ബാസ്, ലത്തീഫ്്, നൗസില്‍, ബാദുഷ, ഷുഹൈബ് സംബന്ധിച്ചു.

Related Articles
Next Story
Share it