ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. കെ.സി.എ. ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. നിയാസ്, വൈസ് […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. കെ.സി.എ. ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. നിയാസ്, വൈസ് പ്രസിഡണ്ട് സലാം ചെര്‍ക്കള, ജാനിഷ് ജാസ്മിന്‍, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസിസ്റ്റന്റ് സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍, അംഗങ്ങളായ കബീര്‍ കമ്പാര്‍, അസീസ് പെരുമ്പള, ഹംസു ഉളിയത്തടുക്ക, അബ്ബാസ് മാര, ഉനൈസ്, സിദ്ധീഖ് സംബന്ധിച്ചു. ആദ്യ മത്സരത്തില്‍ ഹീറോ ബ്രദേഴ്‌സ് ചൂരി കിംഗ് സ്റ്റാര്‍ ചേരൂറിനെ നേരിടും.

Related Articles
Next Story
Share it