ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍: തളങ്കര ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ തളങ്കര ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ചാമ്പ്യന്മാരായി. സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തളങ്കര ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായത്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ 18.2 ഓവറില്‍ 84 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിന് വേണ്ടി യാസര്‍ അറഫാത്ത് 35 റണ്‍സ് നേടി. ടിസിസിക്ക് വേണ്ടി ഗോകുല്‍ നാലു വിക്കറ്റും സഹാന്‍ സാഹിര്‍, അശ്വിന്‍ […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ തളങ്കര ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ചാമ്പ്യന്മാരായി. സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തളങ്കര ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായത്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ 18.2 ഓവറില്‍ 84 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിന് വേണ്ടി യാസര്‍ അറഫാത്ത് 35 റണ്‍സ് നേടി. ടിസിസിക്ക് വേണ്ടി ഗോകുല്‍ നാലു വിക്കറ്റും സഹാന്‍ സാഹിര്‍, അശ്വിന്‍ കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിസി 11.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യംകണ്ടു. ടിസിസിക്ക് വേണ്ടി മുഹമ്മദ് അസറുദ്ദീന്‍ 45 റണ്‍സും ഫര്‍ഹാന്‍ ടി.കെ 29 റണ്‍സും നേടി. സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിന് വേണ്ടി അന്‍ഫല്‍ പിഎം മൂന്ന് വിക്കറ്റുകള്‍ നേടി.

ടൂര്‍ണമെന്റിലെ മികച്ച താരവും മികച്ച ബാറ്ററുമായി സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിന്റെ അന്‍ഫല്‍ പിഎമ്മിനെയും മികച്ച ബൗളറായി ഐലന്‍ഡ് തുരുത്തിയുടെ സത്യനെയും മാന്‍ ഓഫ് ദ മാച്ചായി ടിസിസിയുടെ ഗോകുലിനെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍എ അബ്ദുല്‍ ഖാദിര്‍ വിതരണം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിഎച്ച് മുഹമ്മദ് നൗഫല്‍, വൈസ് പ്രസിഡണ്ടുമാരായ സലാം ചെര്‍ക്കളം, വിനോദ് കുമാര്‍, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസീസ് എരിയാല്‍, ഹാഷിം കടവത്ത്, മാഹിന്‍ മാസ്റ്റര്‍, അബ്ബാസ് സന്തോഷ്നഗര്‍, ലത്തീഫ് പെര്‍വാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it