ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ നാസ്‌ക് നായന്മാര്‍മൂല യുണൈറ്റഡ് പരവനടുക്കത്തെ നേരിടും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. എ.എം. കടവത്ത്, കെ.എം. ബഷീര്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്.മുഹമ്മദ് നൗഫല്‍, […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ആദ്യ മത്സരത്തില്‍ നാസ്‌ക് നായന്മാര്‍മൂല യുണൈറ്റഡ് പരവനടുക്കത്തെ നേരിടും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. എ.എം. കടവത്ത്, കെ.എം. ബഷീര്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്.മുഹമ്മദ് നൗഫല്‍, വൈസ് പ്രസിഡണ്ട് സലാം ചെര്‍ക്കള, കമ്മറ്റി അംഗങ്ങളായ ഖലീല്‍ പരവനടുക്കം, ഖലീല്‍ സിലോണ്‍, അലി പ്ലാസ, ഉമറുല്‍ ഫാറൂഖ്, കലന്തര്‍ നായന്മാര്‍മൂല, അബ്ബാസ് മാര, ലത്തീഫ് പെര്‍വാഡ്, നൗസില്‍ നെല്ലിക്കുന്ന്, സിദ്ധീഖ് തുരുത്തി, അസ്മല്‍ നിസാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it