ജിദ്ദ: കെ.എം.സി.സി ജിദ്ദ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ ഹാജിമാരെ സേവിച്ച ജില്ലയിലെ കെ.എം.സി.സി ഹജ്ജ് വണ്ടിയര്മാര്ക്കുള്ള അനുമോദനവും കെ.എ.സി.സി മെമ്പര്‍ ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. ഷറഫിയ ഇംപീരിയല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഹസ്സന് ബത്തേരി അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്റര്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരീമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സ്നേഹോപഹാരം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ സമ്മാനിച്ചു. കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ശിഹാബ് താമരക്കുളം, മജീദ് പുകയൂര്‍, അബ്ദുല്‍ റഹിമാന്‍ കോഴിക്കോട്, ഇബ്രാഹിം ഇബ്ബു മഞ്ചേശ്വരം, കാദര്‍ ചെര്‍ക്കള, കെ.എം.ഇര്‍ഷാദ്, അബ്ദുല്ല ചന്തേര, ജലീല്‍ ചെര്‍ക്കള, അബ്ദു പെര്‍ള, സമീര്‍ ചേരങ്കൈ, ഹാഷിം കുമ്പള, യാസീന്‍ ചിത്താരി സംസാരിച്ചു. നസീര്‍ പെരുമ്പള സ്വാഗതവും അബ്ദുല്‍ ഖാദര്‍ മിഹ്റാജ് നന്ദിയും പറഞ്ഞു.