കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജില്ലാ ജയില്‍ അസി.സൂപ്രണ്ട് മരിച്ചു

പെരിയ: കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജില്ലാ ജയില്‍ അസി. സൂപ്രണ്ട് മരിച്ചു. മേല്‍ബാര ആടിയത്തെ ചിദംബരം വായനശാലയ്ക്കടുത്ത എം. ശ്രീനിവാസന്‍ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ജില്ലാ ജയില്‍ അസി. സൂപ്രണ്ടായ ശ്രീനിവാസന്‍ ജയിലില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ശ്രീനിവാസന്‍ മുമ്പ് […]

പെരിയ: കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജില്ലാ ജയില്‍ അസി. സൂപ്രണ്ട് മരിച്ചു. മേല്‍ബാര ആടിയത്തെ ചിദംബരം വായനശാലയ്ക്കടുത്ത എം. ശ്രീനിവാസന്‍ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ജില്ലാ ജയില്‍ അസി. സൂപ്രണ്ടായ ശ്രീനിവാസന്‍ ജയിലില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ശ്രീനിവാസന്‍ മുമ്പ് ചീമേനി തുറന്ന ജയിലിലായിരുന്നു ജോലി ചെയ്തിരുന്നത്. കൃഷിയില്‍ അതീവ താത്പര്യമുള്ള ശ്രീനിവാസന്‍ ജില്ലാജയില്‍വളപ്പില്‍ നടത്തിയ കൃഷി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജയിലിന് ഹരിത പുരസ്‌കാരം ലഭിക്കാന്‍ ശ്രീനിവാസന്റെ കൃഷി കാരണമായി. ഉദുമ അച്ചേരിയിലെ പരേതനായ എം. മാധവന്‍ നായരുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: കനക്കരംകോടി ലത (ചെര്‍ക്കള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ്). മക്കള്‍: നന്ദന, നന്ദിത. സഹോദരങ്ങള്‍: കമലാക്ഷന്‍ (മെക്കാനിക്ക് മേല്‍പ്പറമ്പ്), വിശാലാക്ഷന്‍ (ഗള്‍ഫ്).

Related Articles
Next Story
Share it