കൊടും വേനലിലും രോഗികളുടെ ദാഹമകറ്റിയവര്‍ക്ക് ആദരവുമായി ജില്ലാ ആസ്പത്രി

കാഞ്ഞങ്ങാട്: കൊടിയ വേനലിലും ജില്ലാ ആസ്പത്രിയിലെ രോഗികളുടെ ദാഹമകറ്റിയ സന്നദ്ധ സംഘടനകളെയും ക്ലബ്ബുകളെയും ആദരിച്ച് ജില്ലാ ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ മാതൃക. രൂക്ഷമായ വരള്‍ച്ചയില്‍ ശുദ്ധജലക്ഷാമം നേരിട്ട ആസ്പത്രിയില്‍ ഒരു മാസക്കാലത്തിലധികം ശുദ്ധജലമെത്തിച്ച സന്നദ്ധ സംഘടനകളായ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി, നന്മമരം കാഞ്ഞങ്ങാട്, സേവാഭാരതി കാഞ്ഞങ്ങാട്, മോണിങ് സ്റ്റാര്‍ ആവിക്കര, അരയാല്‍ ബ്രദേര്‍സ് മേലാങ്കോട്ട്, കലാവേദി കാഞ്ഞങ്ങാട് സൗത്ത്, യൂത്ത് വോയ്‌സ് പടിഞ്ഞാര്‍, വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട്-പടന്നക്കാട് യൂണിറ്റുകള്‍, ജില്ലാ ആസ്പത്രി സ്റ്റാഫ് കൗണ്‍സില്‍, […]

കാഞ്ഞങ്ങാട്: കൊടിയ വേനലിലും ജില്ലാ ആസ്പത്രിയിലെ രോഗികളുടെ ദാഹമകറ്റിയ സന്നദ്ധ സംഘടനകളെയും ക്ലബ്ബുകളെയും ആദരിച്ച് ജില്ലാ ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ മാതൃക. രൂക്ഷമായ വരള്‍ച്ചയില്‍ ശുദ്ധജലക്ഷാമം നേരിട്ട ആസ്പത്രിയില്‍ ഒരു മാസക്കാലത്തിലധികം ശുദ്ധജലമെത്തിച്ച സന്നദ്ധ സംഘടനകളായ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി, നന്മമരം കാഞ്ഞങ്ങാട്, സേവാഭാരതി കാഞ്ഞങ്ങാട്, മോണിങ് സ്റ്റാര്‍ ആവിക്കര, അരയാല്‍ ബ്രദേര്‍സ് മേലാങ്കോട്ട്, കലാവേദി കാഞ്ഞങ്ങാട് സൗത്ത്, യൂത്ത് വോയ്‌സ് പടിഞ്ഞാര്‍, വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട്-പടന്നക്കാട് യൂണിറ്റുകള്‍, ജില്ലാ ആസ്പത്രി സ്റ്റാഫ് കൗണ്‍സില്‍, ബദരിയ മസ്ജിദ് കോട്ടച്ചേരി, എന്‍.എം.എഫ് പഴയ കടപ്പുറം, നിത്യാനന്ദ യുവ ബ്രിഗേഡ് പുതിയ കോട്ട എന്നീ സംഘടനകളെയാണ് ആദരിച്ചത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. കെ.വി പ്രകാശ്, ആര്‍.എം.ഒ ഡോ. ശ്രീജിത്ത് മോഹന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it