ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണിയും റഫീഖും അഷ്‌റഫ് ഉപ്പളയും വീണ്ടും നേതൃത്വത്തില്‍

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി വീരമണിയും സെക്രട്ടറിയായി ടി.കെ.എം മുഹമ്മദ് റഫീഖും ട്രഷററായി അഷ്‌റഫ് ഉപ്പളയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ബാലമുരളി, കബീര്‍ കമ്പാര്‍, രാജന്‍ എടാട്ടുമ്മല്‍, സൈനുദ്ദീന്‍ കെ.കെ (വൈസ് പ്രസി.), ഷാജി കെ.വി, ആസിഫ് മൊഗ്രാല്‍ (ജോ.സെക്ര.), സലാം വാഴുന്നോറടി (കെ.എഫ്.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), സിദ്ദീഖ് ചക്കര, യു.സി മുഹമ്മദ് കുഞ്ഞി (കെ.എഫ്.എ ജനറല്‍ ബോഡി അംഗം), ലത്തീഫ് പെരിയ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി).ചെറുവത്തൂര്‍ എ.കെ. റസിഡന്‍സിയില്‍ ചേര്‍ന്ന ജനറല്‍ […]

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി വീരമണിയും സെക്രട്ടറിയായി ടി.കെ.എം മുഹമ്മദ് റഫീഖും ട്രഷററായി അഷ്‌റഫ് ഉപ്പളയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ബാലമുരളി, കബീര്‍ കമ്പാര്‍, രാജന്‍ എടാട്ടുമ്മല്‍, സൈനുദ്ദീന്‍ കെ.കെ (വൈസ് പ്രസി.), ഷാജി കെ.വി, ആസിഫ് മൊഗ്രാല്‍ (ജോ.സെക്ര.), സലാം വാഴുന്നോറടി (കെ.എഫ്.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), സിദ്ദീഖ് ചക്കര, യു.സി മുഹമ്മദ് കുഞ്ഞി (കെ.എഫ്.എ ജനറല്‍ ബോഡി അംഗം), ലത്തീഫ് പെരിയ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി).
ചെറുവത്തൂര്‍ എ.കെ. റസിഡന്‍സിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വീരമണി അധ്യക്ഷത വഹിച്ചു. ഷെരീഫ് കണ്ണൂര്‍, അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ സംസ്ഥാന പ്രതിനിധികളായിരുന്നു. ദീര്‍ഘകാലം ജില്ലാ ഭാരവാഹിയായിരുന്ന കണ്ണന് യാത്രയയപ്പ് നല്‍കി

അസീസ് അബ്ദുല്ല കോഴിക്കോട് ജില്ലാ പ്രസിഡണ്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി കാസര്‍കോട് ചൗക്കി സ്വദേശി അസീസ് അബ്ദുല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കെ.ഡി.എഫ്.എ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്. കെ. ഷാജേഷ് കുമാര്‍ സെക്രട്ടറിയായും പി.സി കൃഷ്ണ കുമാര്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

Related Articles
Next Story
Share it