ബി.ജെ.പിക്ക് താലിബാന്‍ സംസ്‌കാരം; മൈസൂരുവിലെ പുരാതന ക്ഷേത്രം തകര്‍ത്ത് ഹൈന്ദവ വിശ്വാസികളെ വിശ്വാസികളെ വേദനിപ്പിച്ചു; ഹിന്ദുക്കളെ വോട്ടിനും അധികാരത്തിനും വേണ്ടി ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

മംഗളൂരു: കോണ്‍ഗ്രസിന് താലിബാന്‍ സംസ്‌കാരമുണ്ടെന്ന് ആരോപിക്കുന്ന ബി.ജെ.പിയാണ് യഥാര്‍ഥത്തില്‍ ഈ വിശേഷണത്തിന് അര്‍ഹരെന്ന് കോണ്‍ഗ്രസ്. സിദ്ധരാമയ്യയെ ഭീകരനെന്നാണ് ബി.ജെ.പി എം.പി നളിന്‍ കുമാര്‍ കട്ടീല്‍ വിശേഷിപ്പിച്ചത്. വാസ്തവത്തില്‍ ബിജെപിയുടെ സംസ്‌കാരം താലിബാനിന് തുല്യമാണ്. മൈസൂരുവിലെ പുരാതനക്ഷേത്രം പൊളിച്ചുമാറ്റിയത് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരീഷ് കുമാറും യുടി ഖാദര്‍ എം.എല്‍.എയും പറഞ്ഞു. മൈസൂര്‍ തഹസില്‍ദാരെ ക്ഷേത്രം പൊളിച്ചുമാറ്റിയതിന്റെ പേരില്‍ സ്ഥലം മാറ്റി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ ഒരു തഹസില്‍ദാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കാനാകില്ല. കോണ്‍ഗ്രസിന്റെ […]

മംഗളൂരു: കോണ്‍ഗ്രസിന് താലിബാന്‍ സംസ്‌കാരമുണ്ടെന്ന് ആരോപിക്കുന്ന ബി.ജെ.പിയാണ് യഥാര്‍ഥത്തില്‍ ഈ വിശേഷണത്തിന് അര്‍ഹരെന്ന് കോണ്‍ഗ്രസ്. സിദ്ധരാമയ്യയെ ഭീകരനെന്നാണ് ബി.ജെ.പി എം.പി നളിന്‍ കുമാര്‍ കട്ടീല്‍ വിശേഷിപ്പിച്ചത്. വാസ്തവത്തില്‍ ബിജെപിയുടെ സംസ്‌കാരം താലിബാനിന് തുല്യമാണ്. മൈസൂരുവിലെ പുരാതനക്ഷേത്രം പൊളിച്ചുമാറ്റിയത് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരീഷ് കുമാറും യുടി ഖാദര്‍ എം.എല്‍.എയും പറഞ്ഞു.

മൈസൂര്‍ തഹസില്‍ദാരെ ക്ഷേത്രം പൊളിച്ചുമാറ്റിയതിന്റെ പേരില്‍ സ്ഥലം മാറ്റി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ ഒരു തഹസില്‍ദാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കാനാകില്ല. കോണ്‍ഗ്രസിന്റെ കാലത്ത് ഒരു ക്ഷേത്രം പൊളിച്ചിട്ടില്ല. ദൈവത്തിന്റെ പേരില്‍ ബിജെപി അധികാരത്തില്‍ വരികയും പൊതുജനങ്ങളില്‍ നിന്ന് വോട്ട് തേടുകയും ചെയ്തു. ക്ഷേത്രങ്ങള്‍ പൊളിക്കുന്നത് താലിബാന്‍ സംസ്‌കാരത്തിന് തുല്യമാണ്. ബിജെപിക്ക് ഹിന്ദുത്വത്തില്‍ വിശ്വാസമില്ല. എന്നാല്‍ അവര്‍ ഹിന്ദുക്കളെ വോട്ടിനും അധികാരത്തിനും വേണ്ടി ചൂഷണം ചെയ്യുന്നു. മൈസൂര്‍ ക്ഷേത്രം പൊളിച്ചതിലൂടെ ഹൈന്ദവസമൂഹത്തെയാണ് ബി.ജെ.പി വേദനിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ നേരെ വിരല്‍ ചൂണ്ടാന്‍ ബിജെപിക്ക് ധാര്‍മ്മികാവകാശമില്ല. സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്ന ദീപക് പൂജാരി, ഹരീഷ് പൂജാരി, ശരത് മഡിവാല, പരേഷ് മേസ്ത എന്നിവരുടെ കൊലപാതകങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്താണ് നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ കൊലപാതകങ്ങളില്‍ യാതൊരു പങ്കുമില്ല.
വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബാലിഗയുടെ കൊലയാളികള്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. കൊലയാളികള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പബുകള്‍ക്കേും പള്ളികള്‍ക്കും നേരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ തീവ്രവാദവും താലിബാന്‍ സംസ്‌കാരവുമാണ്. ക്ഷേത്ര വിഗ്രഹങ്ങള്‍ മോഷ്ടിക്കുന്നതിലും കൊലപാതകങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നത് പതിവാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Related Articles
Next Story
Share it