കാസര്‍കോട്:മഹാത്മാഗാന്ധിയുടെ വധത്തിലൂടെ ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിച്ച വര്‍ഗ്ഗീയ വിഘടന ശക്തികള്‍ ഇന്നും രാജ്യത്തിന്റെ സാമുദായിക ഐക്യത്തേയും മതേതര മൂല്യങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാന്നെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പ്രസ്താവിച്ചു. മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ഓഫീസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, നേതാക്കളായ എംസി പ്രഭാകരന്, പി വി സുരേഷ്, കരുണ്‍ താപ്പ, എം കുഞ്ഞമ്പു നമ്പ്യാര്‍, കെ ഖാലിദ്, രാജന് പെരിയ, സാജിദ് മവ്വല്‍, ലക്ഷ്മണ പ്രഭു, ഏ വാസുദേവന്‍, ആര് ഗംഗാധരന്, അര്ജുനന് തായലങ്ങാടി, രാജീവന് നമ്പ്യാര്‍, ബി എ ഇസ്മയില്‍, എം ഭവാനി എന്നിവര്‍ സംസാരിച്ചു.