കോവിഡ് ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍
കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ.ഇ.സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കോവിഡ് ടെസ്റ്റ് ചാലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എ.ഡി.എം എന്‍. ദേവിദാസ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിനെ ചാലഞ്ച് ചെയ്തിരുന്നു. ചാലഞ്ച് ഏറ്റെടുത്ത കലക്ടര്‍ വെള്ളിയാഴ്ച രാവിലെ കലക്ടറേറ്റിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് ഫലം നെഗറ്റീവാണ്. […]

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ.ഇ.സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കോവിഡ് ടെസ്റ്റ് ചാലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എ.ഡി.എം എന്‍. ദേവിദാസ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിനെ ചാലഞ്ച് ചെയ്തിരുന്നു. ചാലഞ്ച് ഏറ്റെടുത്ത കലക്ടര്‍ വെള്ളിയാഴ്ച രാവിലെ കലക്ടറേറ്റിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് ഫലം നെഗറ്റീവാണ്. ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവാണ് എന്നെഴുതി #Antigen test challenge at Kasaragod എന്ന ടാഗ് ലൈനില്‍ കലക്ടറുടെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയെ ചാലഞ്ച് ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുക്കും. കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്റെ ഭാഗമാകാം.