ജില്ലാ സി.ബി.എസ്.ഇ കലോത്സവം; അപ്‌സര സ്‌കൂള്‍ ജേതാക്കള്‍
കാസര്‍കോട്: ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ ചന്ദ്രഗിരി സഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ 783 പോയിന്റ് നേടി കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂള്‍ ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.656 പോയിന്റോടെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 367 പോയിന്റോടെ തൃക്കരിപ്പൂര്‍ പീസ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരുന്നു. പഠനരംഗത്തുള്ള മികവിനൊപ്പം പഠ്യേതരരംഗവും വ്യക്തിത്വ വികസനവും കലാകായിക രംഗത്തെ മികവും വിദ്യാഭ്യാസ രംഗത്ത് അതിപ്രധാനമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓര്‍മിപ്പിച്ചു. […]

കാസര്‍കോട്: ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ ചന്ദ്രഗിരി സഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ 783 പോയിന്റ് നേടി കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂള്‍ ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
656 പോയിന്റോടെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 367 പോയിന്റോടെ തൃക്കരിപ്പൂര്‍ പീസ് പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരുന്നു. പഠനരംഗത്തുള്ള മികവിനൊപ്പം പഠ്യേതരരംഗവും വ്യക്തിത്വ വികസനവും കലാകായിക രംഗത്തെ മികവും വിദ്യാഭ്യാസ രംഗത്ത് അതിപ്രധാനമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ ലഹരി-മയക്കുമരുന്ന് മാഫിയകളില്‍ നിന്ന് രക്ഷപ്പെടുത്താനാവൂ. വിജയികള്‍ക്കുള്ള ഓവറോള്‍ ട്രോഫി അപ്സര പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. അപ്സര സ്‌കൂള്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എം.എ. ഹാരിസ് അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.അന്‍വര്‍ അലി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ അബ്ദുള്ള അഹമ്മദ്, കാസിം ഇരിക്കൂര്‍, സഹോദയ പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി സംസാരിച്ചു.