ജില്ലാ സി.ബി.എസ്.ഇ കലോത്സവം: അപ്‌സര പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍
ഉദുമ: രണ്ട് ദിവസങ്ങളിലായി കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളില്‍ നടന്ന കാസര്‍കോട് ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരശീല വീണു. എട്ട് വേദികളിലായി പതിനാല് സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ ആഥിതേയരായ അപ്‌സര പബ്ലിക് സ്‌കൂള്‍ 932 പോയിന്റോടെ ജേതാക്കളായി. 713 പോയിന്റ് നേടി എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 533 പോയിന്റ് നേടി കാസര്‍കോട് ചൈതന്യ വിദ്യാലയം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അപ്‌സര സ്‌കൂള്‍ മാനേജര്‍ അബ്ദുല്ല അഹമ്മദ് […]

ഉദുമ: രണ്ട് ദിവസങ്ങളിലായി കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളില്‍ നടന്ന കാസര്‍കോട് ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരശീല വീണു. എട്ട് വേദികളിലായി പതിനാല് സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ ആഥിതേയരായ അപ്‌സര പബ്ലിക് സ്‌കൂള്‍ 932 പോയിന്റോടെ ജേതാക്കളായി. 713 പോയിന്റ് നേടി എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 533 പോയിന്റ് നേടി കാസര്‍കോട് ചൈതന്യ വിദ്യാലയം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അപ്‌സര സ്‌കൂള്‍ മാനേജര്‍ അബ്ദുല്ല അഹമ്മദ് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാല് വിഭാഗങ്ങളിയായി കൃഷ്ണ പ്രിയ (ചൈതന്യ വിദ്യാലയ), തൃഷ രതീഷ് (അപ്‌സര പബ്ലിക് സ്‌കൂള്‍), മയൂഖ (ചൈതന്യ വിദ്യാലയ), ഫാത്തിമ അബ്ദുല്‍ റസാഖ് (അപ്‌സര പബ്ലിക് സ്‌കൂള്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അന്‍വറലി സ്വാഗതം പറഞ്ഞു.
ചന്ദ്രഗിരി സഹോദയ പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. അപ്‌സര സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എം.എ ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് നിസാര്‍ ചട്ടഞ്ചാല്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റഫീഖ് ഇ.എം, ചന്ദ്രഗിരി സഹോദയ വൈസ് പ്രസിഡണ്ട് സൈഫുദ്ദീന്‍, സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹനീഫ എന്നിവര്‍ സംസാരിച്ചു.
ചന്ദ്രഗിരി സഹോദയ ട്രഷറര്‍ നഫീസ ഗഫൂര്‍ നന്ദി പറഞ്ഞു.