ജില്ലാ ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ സി. ബാലകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ദീര്‍ഘകാലം ജില്ലാ ബാങ്ക് ജനറല്‍ മാനേജരുടെ ചുമതല വഹിച്ചിരുന്നു. ജില്ലാ ബാങ്ക് കാസര്‍കോട് മെയിന്‍ ശാഖ, കാഞ്ഞങ്ങാട്, ഉദുമ, പള്ളിക്കര ശാഖകളിലും മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. സാമൂഹിക, സാംസ്‌കാരിക, സഹകരണ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. സഹകരണ രംഗത്ത് […]

കാഞ്ഞങ്ങാട്: ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ സി. ബാലകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം.
ദീര്‍ഘകാലം ജില്ലാ ബാങ്ക് ജനറല്‍ മാനേജരുടെ ചുമതല വഹിച്ചിരുന്നു. ജില്ലാ ബാങ്ക് കാസര്‍കോട് മെയിന്‍ ശാഖ, കാഞ്ഞങ്ങാട്, ഉദുമ, പള്ളിക്കര ശാഖകളിലും മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. സാമൂഹിക, സാംസ്‌കാരിക, സഹകരണ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. സഹകരണ രംഗത്ത് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച പ്രമുഖ വ്യക്തിയാണ്. ആസ്പത്രി സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ്. അജാനൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാളികേര കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹികളില്‍ പ്രമുഖനാണ്. സി.പി.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അട്ടേങ്ങാനത്തെ പരേതനായ അമ്പുവിന്റെയും മാണിയമ്മയുടെ മകനാണ്.
ഭാര്യ: ഡോ.ശ്യാമള. മക്കള്‍: ഡോ.നിതാന്ത് ബാല്‍ ശ്യാം, ശബാന. മരുമക്കള്‍: നിമിഷ (ദുബായ് എയര്‍ പോര്‍ട്ട്), അനു കൂക്കള്‍ ( മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: സി ഗോപി, ഡോ.സി ബാലന്‍ (റിട്ട.പ്രൊഫസര്‍ നെഹ്‌റു കോളേജ് പടന്നക്കാട്), സി രഘു(അട്ടേങ്ങാനം), ഡോ. സി. തമ്പാന്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി.പി.സി.ആര്‍.ഐ കാസര്‍കോട്), സി ചന്ദ്രന്‍(അട്ടേങ്ങാനം), സി.ഷീല (പൂന), സി.തമ്പായി(വരിക്കുളം), സി നാരായണി (കാരക്കാട്).

Related Articles
Next Story
Share it