ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 13.80: കാസര്‍കോട്ടും വോര്‍ക്കാടിയിലും ഏറ്റവും കുറഞ്ഞ വ്യാപനം; 17 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 12 എണ്ണം കാറ്റഗറി സിയിലും 10 എണ്ണം കാറ്റഗറി ബിയിലും രണ്ടെണ്ണം കാറ്റഗറി എയിലും ഉള്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ശരാശരി ടിപിആര്‍ അഞ്ചില്‍ കുറവുള്ളതിനാല്‍ കാസര്‍കോട് നഗരസഭയേയും (3.66) വോര്‍ക്കാടി പഞ്ചായത്തിനെയുമാണ് (3.62) കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തിയത്. ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശനിയും […]

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 12 എണ്ണം കാറ്റഗറി സിയിലും 10 എണ്ണം കാറ്റഗറി ബിയിലും രണ്ടെണ്ണം കാറ്റഗറി എയിലും ഉള്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ശരാശരി ടിപിആര്‍ അഞ്ചില്‍ കുറവുള്ളതിനാല്‍ കാസര്‍കോട് നഗരസഭയേയും (3.66) വോര്‍ക്കാടി പഞ്ചായത്തിനെയുമാണ് (3.62) കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തിയത്. ഇവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങളില്‍ എല്ലാ കടകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 13.80 ശതമാനം ആണ്. ജൂലൈ 7 മുതല്‍ 13 വരെയുള്ള ടിപിആര്‍ ആണ് കണക്കാക്കിയത്. ജില്ലയില്‍ ആകെ 33075 ടെസ്റ്റ് നടത്തി. അതില്‍ 4563 പേര്‍ പോസിറ്റീവായി.
ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 15 ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ പിലിക്കോട് (29.45), ദേലംപാടി (26.42), ചെമ്മനാട് (23.17), ഉദുമ (22.96), കയ്യൂര്‍-ചീമേനി (22.71), കിനാനൂര്‍-കരിന്തളം (22.65), അജാനൂര്‍ (20.40), മടിക്കൈ (18.94), കോടോം-ബേളൂര്‍ (18.46), ചെങ്കള (17.97), കള്ളാര്‍ (17.44), പള്ളിക്കര (17.42), പനത്തടി (16.35), ബേഡഡുക്ക (16.07), കുറ്റിക്കോല്‍ (15.69), പുല്ലൂര്‍-പെരിയ (15.25) എന്നീ 16 ഗ്രാമപഞ്ചായത്തുകളെയും നീലേശ്വരം നഗരസഭയേയും (17.20) കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുത്തി.
ഒരാഴ്ചത്തെ ശരാശരി ടി.പി.ആര്‍ 10നും 15നും ഇടയിലുള്ളതിനാല്‍ മധൂര്‍ (13.99), ചെറുവത്തൂര്‍ (13.46), വലിയപറമ്പ ്(13.18), മൊഗ്രാല്‍പുത്തൂര്‍ (12.18), വെസ്റ്റ് എളേരി (11.77), തൃക്കരിപ്പൂര്‍ (11.05), ബളാല്‍ (10.91), ഈസ്റ്റ് എളേരി (10.61), മുളിയാര്‍ (10.50), പുത്തിഗെ (10.39), മീഞ്ച (10.29) ഗ്രാമപഞ്ചായത്തുകളെയും കാഞ്ഞങ്ങാട് (13.45) നഗരസഭയെയും സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.
ഒരാഴചത്തെ ശരാശരി ടി.പി.ആര്‍ അഞ്ചിനും 10നും ഇടയിലുള്ളതിനാല്‍ ബദിയടുക്ക (9.60), കുംബഡാജെ (9.52), എന്‍മകജെ (8.65), മഞ്ചേശ്വരം (8.49), മംഗല്‍പാടി (8.16), ബെള്ളൂര്‍ (7.95), കുമ്പള (7.74), പൈവളിഗെ (6.98), പടന്ന (5.59), കാറഡുക്ക (5.38) ഗ്രാമപഞ്ചായത്തുകള്‍ കാറ്റഗറി ബിയിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

നിയന്ത്രണങ്ങള്‍, ഇളവുകള്‍
വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാക്കേജിങ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ എ, ബി, സി കാറ്റഗറി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെയും ഡി കാറ്റഗറി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയും തുറന്നു പ്രവര്‍ത്തിക്കാം.
ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാല്‍-പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം ഇറച്ചി, പഴം-പച്ചക്കറി എന്നിവ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്കു കടകള്‍, ബേക്കറികള്‍, പക്ഷിമൃഗാദികള്‍ക്കുള്ള തീറ്റകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് കാറ്റഗറി എ, ബി, സി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെയും കാറ്റഗറി ഡി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയും തുറന്നുപവര്‍ത്തിക്കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലെ തിരക്ക് കുറക്കുന്നതിനായി ഡോര്‍ ഡെലിവറി ഏര്‍പ്പെടുത്താന്‍ വ്യാപാരികള്‍ ശ്രമിക്കേണ്ടതാണ്.
ബാങ്കുകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ ഇടപാടുകാരെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ജൂലൈ 17 ശനിയാഴ്ച എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധിയായിരിക്കും.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യം ഉള്‍പ്പെടെ പൊതുഗതാഗതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യത്തിനനുസരിച്ച് അനുവദിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കില്ല.
ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുകയുള്ളൂ.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതേണ്ടതാണ്. റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും ഇത് കര്‍ശനമായി പരിശോധിക്കുന്നതാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പിലാക്കി വരുന്നതരം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ്.

താഴെ പറയുന്ന സേവനങ്ങള്‍ ജില്ലയിലെ എല്ലാ പ്രദേശത്തും അനുവദിക്കുന്നതാണ്.
ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ലബോറട്ടറികള്‍, ആംബുലന്‍സുകള്‍, ആശുപത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങള്‍.
പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി ഗ്യാസ് സംഭരണവും വിതരണവും.
കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസുകള്‍ സ്വകാര്യ സെക്യൂരിറ്റി സര്‍വീസ്, കേബിള്‍, ഡി.ടി.എച്ച് സര്‍വീസ്, ടെലികമ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് ബ്രോഡ്കാസ്റ്റിങ് കേബിള്‍ സര്‍വീസുകള്‍
ഐ.ടി, ഐ.ടി ഇനേബിള്‍ഡ് സര്‍വീസുകള്‍
പ്രിന്റ്, ഇലക്ട്രോണിക്‌സ്, സോഷ്യല്‍മീഡിയ സ്ഥാപനങ്ങള്‍
സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍
ഇ-കോമേഴ്‌സ്, അവയുടെ വാഹനങ്ങള്‍.
വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍, സര്‍വീസുകള്‍
ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ ഉള്‍പ്പെടെ മത്സ്യബന്ധന മേഖല
പാലിയേറ്റീവ് കെയര്‍ സര്‍വീസുകള്‍.
കള്ളു ഷാപ്പുകളില്‍ പാഴ്‌സല്‍ മാത്രം.
പ്രകൃതിദത്ത റബ്ബറുകളുടെ വ്യാപാരം.
കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്‌മെന്റിന്.
ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ വിമാനത്താവളം, തുറമുഖം, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും വാക്‌സിനേഷന് പോകാനും അവശ്യ സാമഗ്രികള്‍ വാങ്ങാനും ഹോസ്പിറ്റല്‍ ആവശ്യത്തിനും മാത്രം. ടാക്‌സിയില്‍ ഡ്രൈവറും മൂന്ന് പേരും ഓട്ടോയില്‍ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.
ശുചീകരണ സാമഗ്രികളുടെ വില്‍പന, വിതരണം.
മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണം, വിതരണം
ഇലക്ട്രിക്കല്‍, പ്ലംബിങ്, എസി, ലിഫ്റ്റ് മെക്കാനിക്കുകളുടെ ഹോം സര്‍വീസ്
മഴക്കാലപൂര്‍വ ശുചീകരണം
കിടപ്പു രോഗികളുടെ ശുശ്രൂഷ.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൊഴിലുറപ്പ് പ്രവൃത്തികള്‍.
അഭിഭാഷക ഓഫീസ്/ക്ലാര്‍ക്കുമാര്‍ (ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഒഴികെ)
ദേശീയ സമ്പാദ്യ പദ്ധതിയിലെ ആര്‍.ഡി കളക്ഷന്‍ ഏജന്റുമാര്‍
നിര്‍മാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങള്‍ അനുവദിക്കും.
വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.
എല്ലാ അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകളും സ്‌പോര്‍ട്‌സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ അനുവദിക്കും.
റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കും.
വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ (മാളുകള്‍ ഉള്‍പ്പെടെ) തുടങ്ങിയവ അനുവദിക്കില്ല.

കാറ്റഗറി എ (ടിപിആര്‍ അഞ്ച്് ശതമാനത്തില്‍ താഴെ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാം.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ.
മറ്റു കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ, ജനസേവന കേന്ദ്രങ്ങള്‍ പകുതി ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ.
തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, വിദ്യാര്‍ഥികള്‍ക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയര്‍ സര്‍വീസുകള്‍ പകുതി ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ.
ഓട്ടോ, ടാക്‌സി പ്രവര്‍ത്തിക്കാം.
ഹോട്ടലുകളില്‍നിന്നും റസ്റ്റോറന്റുകളില്‍നിന്നുമുള്ള ഭക്ഷണം പാഴ്സല്‍/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ.
ആരാധനാലയങ്ങള്‍ അനുവദനീയമാണ്. പരമാവധി 15 പേര്‍ മാത്രം.
ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ രാവിലെ 9 മുതല്‍ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.
പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ്, ഇന്‍ഡോര്‍ഗെയിമുകള്‍/ജിമ്മുകള്‍ അനുവദനീയമാണ്്. പരമാവധി 20 പേര്‍ മാത്രം.
വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഒരു ഡോസ് എങ്കിലും വാക്സിന്‍ എടുത്തിരിക്കണം. താമസത്തിനായി വരുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
കാറ്റഗറി ബി (ടിപിആര്‍ 5% മുതല്‍ 10% വരെ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാം.
അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ, ജനസേവന കേന്ദ്രങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പകുതി ജീവനക്കാരുമായി രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ
ഓട്ടോറിക്ഷകള്‍ പ്രവര്‍ത്തിക്കാം.
ഹോട്ടലുകളില്‍നിന്നും റസ്റ്റോറന്റുകളില്‍നിന്നുമുള്ള ഭക്ഷണം പാഴ്സല്‍/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ.
ആരാധനാലയങ്ങള്‍ അനുവദനീയമാണ്. പരമാവധി 15 പേര്‍ മാത്രം.
ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ രാവിലെ 9 മുതല്‍ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.
പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ്, ഇന്‍ഡോര്‍ഗെയിമുകള്‍/ജിമ്മുകള്‍ അനുവദനീയമാണ്്. പരമാവധി 20 പേര്‍ മാത്രം.
വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഒരു ഡോസ് എങ്കിലും വാക്സിന്‍ എടുത്തിരിക്കണം. താമസത്തിനായി വരുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
കാറ്റഗറി സി (ടിപിആര്‍ 10% മുതല്‍ 15% വരെ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയും 50 ശതമാനം ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാം.
അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ അനുവദിക്കും. മറ്റു കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ, ജനസേവന കേന്ദ്രങ്ങള്‍ പകുതി ജീവനക്കാരുമായി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം.
തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, വിദ്യാര്‍ഥികള്‍ക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയര്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മാത്രം പകുതി ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണി വരെ.
ഓട്ടോ, ടാക്സി അനുമതിയില്ല.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 7 വരെ പാഴ്‌സല്‍ ഹോം ഡെലിവറി എന്നിവ മാത്രം.
ആരാധനാലയങ്ങള്‍, ബീവറേജസ് ഔട്ട്ലെറ്റുകള്‍, ഔട്ട്്ഡോര്‍ സ്പോര്‍ട്സ്, ഇന്‍ഡോര്‍ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല.
കാറ്റഗറി ഡി (ടിപിആര്‍ 15% ന് മുകളില്‍)
കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപന പരിധികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പിലാക്കുന്ന തരം സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.
ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ച രണ്ട് മണി വരെ മാത്രം.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രം അനുവദിക്കും.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ, ജനസേവന കേന്ദ്രം, ഓട്ടോ ടാക്സി, ആരാധനാലയങ്ങള്‍, ബീവറേജസ് ഔട്ട്ലെറ്റുകള്‍, ഔട്ട്്ഡോര്‍ സ്പോര്‍ട്സ്, ഇന്‍ഡോര്‍ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല.

Related Articles
Next Story
Share it