ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ആതിഥേയരായ എം.പി സ്‌കൂള്‍ ജേതാക്കള്‍

കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി പെരിയടുക്കയിലെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആതിഥേയരായ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കോസ്‌മോസ് പള്ളിക്കര, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി എന്നിവ രണ്ടും മൂന്നൂം സ്ഥാനത്തെത്തി. 271 പോയിന്റ് നേടിയാണ് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കിരീടം നേട്ടം സ്വന്തമാക്കിയത്. രണ്ടാംസ്ഥാനത്തെത്തിയ കോസ്‌മോസ് പള്ളിക്കരക്ക് 104ഉം മൂന്നാംസ്ഥാനത്തെത്തിയ ജി.എച്ച്.എസ്.എസ് കുണ്ടംകുഴിക്ക് 75 പോയിന്റുണ്ട്. 166 ഇനങ്ങളിലായിരുന്നു മത്സരം. 840 കായിക താരങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ സമ്മാനവിതരണം […]

കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി പെരിയടുക്കയിലെ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആതിഥേയരായ എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കോസ്‌മോസ് പള്ളിക്കര, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി എന്നിവ രണ്ടും മൂന്നൂം സ്ഥാനത്തെത്തി.
271 പോയിന്റ് നേടിയാണ് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കിരീടം നേട്ടം സ്വന്തമാക്കിയത്.
രണ്ടാംസ്ഥാനത്തെത്തിയ കോസ്‌മോസ് പള്ളിക്കരക്ക് 104ഉം മൂന്നാംസ്ഥാനത്തെത്തിയ ജി.എച്ച്.എസ്.എസ് കുണ്ടംകുഴിക്ക് 75 പോയിന്റുണ്ട്. 166 ഇനങ്ങളിലായിരുന്നു മത്സരം.
840 കായിക താരങ്ങള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ സമ്മാനവിതരണം മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി. ഷംസുദ്ദീന്‍, പി.വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it