ജില്ലാ കലോത്സവം; കാറഡുക്ക സ്‌കൂളിന് നിറമണിയിച്ച് പെയിന്റേഴ്‌സ് അസോസിയേഷന്‍

കാറഡുക്ക: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സൗജന്യമായി പെയിന്റടിച്ച് ഓള്‍ കേരള പെയിന്റേഴ്‌സ് ആന്റ് പോളിഷേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍. ജില്ലാ കമ്മിറ്റിയും കാസര്‍കോട് താലൂക്ക് കമ്മിറ്റിയും ചേര്‍ന്നാണ് പെയിന്റടിച്ച് തീര്‍ത്തത്. 40 അംഗങ്ങളാണ് പങ്കെടുത്തത്. എ.കെ.പി.പി.എ ജില്ലാ പ്രസിഡണ്ട് ഹാഷിം മുറിയാനാവി, ജില്ലാ സെക്രട്ടറി പ്രഭാകരന്‍ ചീമേനി, കണ്‍വീനര്‍ റഫീഖ് ഹാജി, ട്രഷറര്‍ സന്തോഷ് ബാബു, കാസര്‍കോട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ബിജു കപ്പണ, സെക്രട്ടറി […]

കാറഡുക്ക: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സൗജന്യമായി പെയിന്റടിച്ച് ഓള്‍ കേരള പെയിന്റേഴ്‌സ് ആന്റ് പോളിഷേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍. ജില്ലാ കമ്മിറ്റിയും കാസര്‍കോട് താലൂക്ക് കമ്മിറ്റിയും ചേര്‍ന്നാണ് പെയിന്റടിച്ച് തീര്‍ത്തത്. 40 അംഗങ്ങളാണ് പങ്കെടുത്തത്. എ.കെ.പി.പി.എ ജില്ലാ പ്രസിഡണ്ട് ഹാഷിം മുറിയാനാവി, ജില്ലാ സെക്രട്ടറി പ്രഭാകരന്‍ ചീമേനി, കണ്‍വീനര്‍ റഫീഖ് ഹാജി, ട്രഷറര്‍ സന്തോഷ് ബാബു, കാസര്‍കോട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് ബിജു കപ്പണ, സെക്രട്ടറി കിഷോര്‍ കുമാര്‍, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറി അജിത് മുറിയാനാവി എന്നിവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് കാസര്‍കോട് റവന്യു ജില്ല കലോത്സവം കാറഡുക്കയില്‍ വെച്ച് നടക്കുന്നത്.

Related Articles
Next Story
Share it