അവകാശ നിഷേധത്തിനെതിരെ വിതരണ വ്യാപാരികള്‍ നില്‍പ് സമരം നടത്തി
കാസര്‍കോട്: കണ്ണന്‍ദേവന്‍ തേയില, ടാറ്റ ഉപ്പ് എന്നീ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ക്ക് നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ നിഷേധിക്കുകയും ഇതിനെതിരെ പ്രതികരിച്ച വ്യാപാരികളുടെ വിതരണാവകാശം സസ്‌പെന്റ് ചെയ്യുകയും ചെയ്തു കൊണ്ട് കമ്പനി വ്യാപാരി സമൂഹത്തിനെതിരെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഇതിനെതിരെ വിതരണ വ്യാപാരികള്‍ 86 ദിവസങ്ങളായി നിസ്സഹരണസമരത്തിലാണ്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിതരണ വ്യാപാരികള്‍ കേരളത്തിലുടനീളം പണിമുടക്കി പ്രതിഷേധിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നില്‍പ് സമരം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം സര്‍ക്കിളില്‍ നടത്തിയ […]

കാസര്‍കോട്: കണ്ണന്‍ദേവന്‍ തേയില, ടാറ്റ ഉപ്പ് എന്നീ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ക്ക് നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ നിഷേധിക്കുകയും ഇതിനെതിരെ പ്രതികരിച്ച വ്യാപാരികളുടെ വിതരണാവകാശം സസ്‌പെന്റ് ചെയ്യുകയും ചെയ്തു കൊണ്ട് കമ്പനി വ്യാപാരി സമൂഹത്തിനെതിരെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഇതിനെതിരെ വിതരണ വ്യാപാരികള്‍ 86 ദിവസങ്ങളായി നിസ്സഹരണസമരത്തിലാണ്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിതരണ വ്യാപാരികള്‍ കേരളത്തിലുടനീളം പണിമുടക്കി പ്രതിഷേധിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നില്‍പ് സമരം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം സര്‍ക്കിളില്‍ നടത്തിയ നില്‍പ് സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എ.കെ.ഡി.എ ജില്ലാ പ്രസിഡണ്ട് മാഹിന്‍ കോളിക്കര അധ്യക്ഷത വഹിച്ചു. എ.കെ.ഡി.എ. ജില്ലാ ജനറല്‍ സെക്രട്ടറി ശശിധരന്‍ ജി.എസ്. സ്വാഗതം പറഞ്ഞു. എ.കെ.ഡി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. രാജന്‍, കെ.വി.വി.ഇ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി., എ.എ.അസീസ്, എ.കെ. മൊയ്തിന്‍ കുഞ്ഞി, ടി.എ. ഇല്യാസ്, മുനീര്‍ ബിസ്മില്ല, അസ്ലാം സ്റ്റാര്‍, ജലീല്‍ തച്ചങ്ങാട്, മുഹമ്മദലി മുണ്ടാങ്കുലം, നാഗേഷ് ഷെട്ടി, സി.കെ. ഹാരിസ്, അഷറഫ് നാല്‍ത്തടുക്ക സംസാരിച്ചു. കെ.ശശിധരന്‍ നന്ദി പറഞ്ഞു.