തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ റമദാന്‍ നെയ്ക്കഞ്ഞി വിതരണം എണ്‍പതാണ്ട് പിന്നിടുന്നു
കാസര്‍കോട്: തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ റമദാന്‍ മാസം നടത്തുന്ന സൗജന്യ നെയ്ക്കഞ്ഞി വിതരണം എണ്‍പതാണ്ട് പിന്നിടുന്നു. എട്ട് പതിറ്റാണ്ട് മുമ്പ് ഏതാനും യുവാക്കളുടെ നേതൃത്വത്തിലാണ് ഇവിടെ നെയ്ക്കഞ്ഞി വിതരണം ആരംഭിച്ചത്. ജീരകവും ചെറു അരിയും നെയ്യും ചേര്‍ത്തുള്ള ഇവിടത്തെ നെയ്ക്കഞ്ഞിയുടെ രുചി വേറെ തന്നെയാണ്. ഉച്ചയ്ക്ക് പാകം ചെയ്യാന്‍ തുടങ്ങുന്ന നെയ്ക്കഞ്ഞി വിതരണം വൈകിട്ടോടെയാണ് ആരംഭിക്കുന്നത്. നെയ്ക്കഞ്ഞി വിതരണം തലമുറകള്‍ പിന്നിട്ടിട്ടും ആവശ്യക്കാരുടെ എണ്ണവും ഏറിവരികയാണ്. തെരുവത്ത് സ്വദേശികള്‍ മാത്രമല്ല കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള […]

കാസര്‍കോട്: തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ റമദാന്‍ മാസം നടത്തുന്ന സൗജന്യ നെയ്ക്കഞ്ഞി വിതരണം എണ്‍പതാണ്ട് പിന്നിടുന്നു. എട്ട് പതിറ്റാണ്ട് മുമ്പ് ഏതാനും യുവാക്കളുടെ നേതൃത്വത്തിലാണ് ഇവിടെ നെയ്ക്കഞ്ഞി വിതരണം ആരംഭിച്ചത്. ജീരകവും ചെറു അരിയും നെയ്യും ചേര്‍ത്തുള്ള ഇവിടത്തെ നെയ്ക്കഞ്ഞിയുടെ രുചി വേറെ തന്നെയാണ്. ഉച്ചയ്ക്ക് പാകം ചെയ്യാന്‍ തുടങ്ങുന്ന നെയ്ക്കഞ്ഞി വിതരണം വൈകിട്ടോടെയാണ് ആരംഭിക്കുന്നത്. നെയ്ക്കഞ്ഞി വിതരണം തലമുറകള്‍ പിന്നിട്ടിട്ടും ആവശ്യക്കാരുടെ എണ്ണവും ഏറിവരികയാണ്. തെരുവത്ത് സ്വദേശികള്‍ മാത്രമല്ല കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് കഞ്ഞി വാങ്ങാനെത്തുന്നത്. ദിനേന 500 ലേറെ പേര്‍ നെയ്ക്കഞ്ഞി വാങ്ങാനെത്തുന്നു. ഫിറോസ് ബാങ്കോടാണ് നിലവില്‍ കഞ്ഞി തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ സാദിഖ് ഭായിയായിരുന്നു കഞ്ഞി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇക്കാലമത്രെയും രുചിക്ക് ഒരു വ്യത്യാസവുമില്ലെന്ന് നെയ്യ്ക്കഞ്ഞി കഴിച്ചവര്‍ പറയുന്നു. നിരവധി ട്രെയിന്‍ യാത്രക്കാരും കഞ്ഞി വാങ്ങാനെത്തുന്നു. 35 വര്‍ഷത്തോളമായി ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇവിടെ നോമ്പ്തുറ കിറ്റും നല്‍കി വരികയാണ്. വിവിധ തരം പഴവര്‍ഗങ്ങളും സര്‍ബത്തും വെള്ളവുമടങ്ങുന്നതാണ് കിറ്റ്. കഞ്ഞിക്കൊപ്പം ഇതും മുടക്കം കൂടാതെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കി വരികയാണ്. പുതുതലമുറ നോമ്പ് തുറക്കായും ഫാസ്റ്റ് ഫുഡിന് പിന്നാലെ പോകുന്ന ഇക്കാലത്തും നാടന്‍ രുചിക്കൂട്ടുമായുള്ള തെരുവത്തെ നെയ്ക്കഞ്ഞി ഒരിക്കല്‍ രുചിച്ച് നോക്കിയാല്‍ അവരും ഇതിനെ കൈവിടില്ല.