അവസാന ഘട്ട വോട്ടെടുപ്പ് നാളെ; പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി

കാസർകോട്: തിങ്കളാഴ്ച്ച നാല് ജില്ലകളിലായി അവസാന വോട്ടെടുപ്പ് നടക്കും. അതിൻ്റെ ഭാഗമായി ഗവ.കോളേജിൽ ഇന്ന് രാവി ലെ ഗവ.കോളേജിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. രാവിലെ എട്ടോടെയാണ് ആരംഭിച്ചത്.കോവിഡ് കാലമായതിനാൽ വോട്ടിങ്ങ് യന്ത്രങ്ങളുടെയും മറ്റു സാമഗ്രികളുടെയും കൂട്ടത്തിൽ സാനിറ്റൈസർ കൂടി വിതരണം ചെയ്തു. സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥർ സാധനങ്ങൾ വാങ്ങി പോളിംഗ് ബൂത്തുകൾ ലക്ഷ്യമാക്കി നീങ്ങി. ഇനി നാളെ രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും ഉദ്യോഗസ്ഥർക്ക് നാളെ വരെ വിശ്രമില്ലാത്ത മണിക്കുറുകളാണ്. ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കാൻ […]

കാസർകോട്: തിങ്കളാഴ്ച്ച നാല് ജില്ലകളിലായി അവസാന വോട്ടെടുപ്പ് നടക്കും. അതിൻ്റെ ഭാഗമായി ഗവ.കോളേജിൽ ഇന്ന് രാവി ലെ ഗവ.കോളേജിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. രാവിലെ എട്ടോടെയാണ് ആരംഭിച്ചത്.കോവിഡ് കാലമായതിനാൽ വോട്ടിങ്ങ് യന്ത്രങ്ങളുടെയും മറ്റു സാമഗ്രികളുടെയും കൂട്ടത്തിൽ സാനിറ്റൈസർ കൂടി വിതരണം ചെയ്തു. സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥർ സാധനങ്ങൾ വാങ്ങി പോളിംഗ് ബൂത്തുകൾ ലക്ഷ്യമാക്കി നീങ്ങി. ഇനി നാളെ രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും ഉദ്യോഗസ്ഥർക്ക് നാളെ വരെ വിശ്രമില്ലാത്ത മണിക്കുറുകളാണ്. ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കാൻ സ്വകാര്യ ബസുകൾ തയ്യാറായിരുന്നു. കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it