ജില്ലയില്‍ 18-59 വയസ്സ് വരെയുള്ളവര്‍ക്ക് സൗജന്യ കരുതല്‍ (ബൂസ്റ്റര്‍) ഡോസ് വാക്സിന് വിതരണം ആരംഭിച്ചു; വാക്സിനുകളുടെ ലഭ്യത കോവിന്‍ പോര്‍ട്ടലിലൂടെ അറിയാം
കാസര്‍കോട്: ജില്ലയില്‍ 18 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്കായി സൗജന്യ കരുതല്‍ (ബൂസ്റ്റര്‍) ഡോസ് വാക്സിന് വിതരണം ആരംഭിച്ചു. നേരത്തെ വാക്സിന്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആസ്പത്രികളിലെല്ലാം കരുതല്‍ (ബൂസ്റ്റര്‍) ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം ആയവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കാന്‍ സാധിക്കുന്നത്. വാക്സിനുകളുടെ ലഭ്യത കോവിന്‍ പോര്‍ട്ടലിലൂടെ അറിയാം. കോവിഷീല്‍ഡ് വാക്സിന്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. […]

കാസര്‍കോട്: ജില്ലയില്‍ 18 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്കായി സൗജന്യ കരുതല്‍ (ബൂസ്റ്റര്‍) ഡോസ് വാക്സിന് വിതരണം ആരംഭിച്ചു. നേരത്തെ വാക്സിന്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആസ്പത്രികളിലെല്ലാം കരുതല്‍ (ബൂസ്റ്റര്‍) ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം ആയവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കാന്‍ സാധിക്കുന്നത്. വാക്സിനുകളുടെ ലഭ്യത കോവിന്‍ പോര്‍ട്ടലിലൂടെ അറിയാം. കോവിഷീല്‍ഡ് വാക്സിന്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.
ജില്ലയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 18 വയസ്സിനു മുകളിലുള്ള 10,24729 ആളുകള്‍ ഒന്നാം ഡോസും 8,65769 ആളുകള്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. 12-14 പ്രായപരിധിയിലുള്ള 27,995 പേര് ആദ്യ ഡോസും 11,460 പേര് രണ്ടാം ഡോസും സ്വീകരിച്ചു. 15-17 പരിധിയിലുള്ള 52,380 പേര് ആദ്യഡോസും 35,415 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികള്‍ ഉള്‍പ്പെടെ 60 വയസ്സിനു മുകളിലുള്ള 821 പേരാണ് കഴിഞ്ഞ ദിവസം വരെ ജില്ലയില്‍ കരുതല്‍ ഡോസ് സ്വീകരിച്ചത്. ഇന്നു മുതല്‍ 75 ദിവസം മാത്രമായിരിക്കും സൗജന്യവിതരണം. കരുതല്‍ ഡോസ് എടുക്കുന്നതു പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാകുമെന്നും അതിനാല്‍ മുഴുവനാളുകളും കരുതല്‍ ഡോസ് എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ: എ വി രാംദാസ് അഭ്യര്‍ത്ഥിച്ചു.