മോദിയെ അംഗീകരിച്ചാല്‍ ഉള്‍ക്കൊള്ളുമെന്ന് ശോഭ, ഒരു സഖ്യവുമില്ലെന്ന് കെ.സുരേന്ദ്രന്‍; ലീഗ് വിഷയത്തില്‍ ബി.ജെ.പിയില്‍ ഭിന്നസ്വരം

തിരുവനന്തപുരം: മുസ്ലിം ലീഗിനെച്ചൊല്ലി ബി.ജെ.പി. നേതൃത്വം രണ്ട് തട്ടില്‍. മുസ്ലിം ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും അവരുമായി ഒരു തരത്തിലുമുള്ള സഖ്യവുമില്ലെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ, വര്‍ഗ്ഗീയ നിലപാട് തിരുത്തി ലീഗ് വന്നാല്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍. ബി.ജെ.പിയുടെ വിജയ യാത്രയില്‍ സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. ലീഗുമായി എങ്ങനെയാണ് യോജിക്കുകയെന്നും അവര്‍ രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും ഇന്ന് രാവിലെ പാലക്കാട്ട് ഒരു ചാനലിന് […]

തിരുവനന്തപുരം: മുസ്ലിം ലീഗിനെച്ചൊല്ലി ബി.ജെ.പി. നേതൃത്വം രണ്ട് തട്ടില്‍. മുസ്ലിം ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും അവരുമായി ഒരു തരത്തിലുമുള്ള സഖ്യവുമില്ലെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ, വര്‍ഗ്ഗീയ നിലപാട് തിരുത്തി ലീഗ് വന്നാല്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍. ബി.ജെ.പിയുടെ വിജയ യാത്രയില്‍ സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.
ലീഗുമായി എങ്ങനെയാണ് യോജിക്കുകയെന്നും അവര്‍ രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും ഇന്ന് രാവിലെ പാലക്കാട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ. സുരേന്ദ്രന്‍ ലീഗിനെ തള്ളിപ്പറഞ്ഞത്.
അതേസമയം തൊട്ടുപിന്നാലെ വിജയ യാത്രയില്‍ ശോഭാ സുരേന്ദ്രന്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. മോദിയുടെ നയം സ്വീകരിക്കാന്‍ തയ്യാറായാല്‍ മുസ്ലിം ലീഗിനെയും ബി.ജെ.പി. ഉള്‍ക്കൊള്ളുമെന്നും ഇത് ബി.ജെ.പിയുടെ നിലപാടാണെന്നും അവര്‍ പറഞ്ഞു.
അതേസമയം ബി.ജെ.പിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തെ പുച്ഛിച്ച് തള്ളുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ എന്തിനാണ് ആ ചൂണ്ടയിട്ടത് എന്നു ഞങ്ങള്‍ക്കറിയില്ല. ബിജെപിയുമായി സഹകരിക്കുന്ന പ്രശ്‌നം ലീഗിനെ സംബന്ധിച്ചില്ല- കെ.പി.എ. മജീദ് തറപ്പിച്ച് പറഞ്ഞു.

Related Articles
Next Story
Share it