ദേശീയപാത: ഏറ്റെടുത്ത ഭൂമിയിലെ തര്‍ക്കങ്ങളും കേസുകളും; നിര്‍മ്മാണം പാതി വഴിയിലായത് ദുരിതമാവുന്നു
മൊഗ്രാല്‍: ദേശീയപാത വികസനം പുരോഗമിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കോടതിയിലിരിക്കുന്ന കേസുകളിലും തീര്‍പ്പുണ്ടാക്കാത്തത് മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലായത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. മൊഗ്രാല്‍ ടൗണിന് സമീപം ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പരാതിയില്‍ തീര്‍പ്പുണ്ടാകാതെ ഇതുവഴിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രശ്‌നപരിഹാരത്തിന് കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തര്‍ക്കത്തിന് തീര്‍പ്പുണ്ടായിട്ടില്ല. ഇതുവഴിയുള്ള സര്‍വീസ് റോഡ്, ഓവുചാല്‍ നിര്‍മ്മാണം […]

മൊഗ്രാല്‍: ദേശീയപാത വികസനം പുരോഗമിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കോടതിയിലിരിക്കുന്ന കേസുകളിലും തീര്‍പ്പുണ്ടാക്കാത്തത് മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലായത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. മൊഗ്രാല്‍ ടൗണിന് സമീപം ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പരാതിയില്‍ തീര്‍പ്പുണ്ടാകാതെ ഇതുവഴിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രശ്‌നപരിഹാരത്തിന് കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തര്‍ക്കത്തിന് തീര്‍പ്പുണ്ടായിട്ടില്ല. ഇതുവഴിയുള്ള സര്‍വീസ് റോഡ്, ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയിലായത് നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ ഓവുചാലിന്റെ അഭാവം കാരണം മഴവെള്ളം മുഴുവനും തൊട്ടടുത്ത് മൊഗ്രാല്‍ ടൗണില്‍ പൂര്‍ത്തിയായിട്ടുള്ള സര്‍വീസ് റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് സമീപത്തെ താമസക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാവുന്നു. ഈ ഭാഗത്ത് സര്‍വീസ് റോഡിന്റെ നിര്‍മ്മാണം തടസപ്പെട്ട് കിടക്കുന്നത് ഏകദേശം 500 മീറ്ററുകളോളമാണ്. കൊപ്ര ബസാറില്‍ നിന്ന് തുടങ്ങി കോടതിയെ സമീപിച്ച വീട്ടുടമയുടെ പരിസരം വരെയാണ് നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത്. സര്‍വീസ് റോഡ് നിര്‍മ്മാണം ഈ ഭാഗത്ത് പകുതി വഴിയിലായതിനാല്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നതും ദുരിതമായിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.