ബഫര്‍സോണ്‍ വിഷയത്തില്‍ സഭയില്‍ തര്‍ക്കം; ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. സുപ്രീംകോടതിയുടെ ജൂണ്‍ മൂന്നിലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ബഫര്‍ സോണ്‍ വിഷയം ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ […]

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. സുപ്രീംകോടതിയുടെ ജൂണ്‍ മൂന്നിലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ബഫര്‍ സോണ്‍ വിഷയം ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ വേണമെന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാറാണെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ റിവ്യൂ പെറ്റിഷന്‍ നല്‍കും. കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി. സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പല വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ സുപ്രീം കോടതി ഉത്തരവ് കേരളത്തെ ഗൗരവമായി ബാധിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. 2011ലെ യു.പി.എ കാലത്താണ് 10 കിലോ മീറ്റര്‍ ബഫര്‍ സോണ്‍ തീരുമാനം എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് ശരിയല്ലെന്നും 2002ലെ എന്‍.ഡി.എ സര്‍ക്കാറാണ് ബഫര്‍ സോണ്‍ നിര്‍ദേശം ആദ്യമായി മുന്നോട്ട് വെച്ചതെന്നും ബഫര്‍ സോണില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവാണ് അപകടകരമെന്നും സതീശന്‍ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.