തുകയെ ചൊല്ലി കരാറുകാരും പഞ്ചായത്തും തമ്മില്‍ തര്‍ക്കം; മാവിനക്കട്ട-കുണ്ടങ്കാറടുക്ക റോഡ് പ്രവൃത്തി വൈകുന്നു

കുമ്പള: റോഡ് പ്രവൃത്തിക്കുള്ള തുകയെ ചൊല്ലി കരാറുകാരും പഞ്ചായത്തും തമ്മില്‍ തര്‍ക്കം. കുമ്പള പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍പ്പെട്ട മാവിനക്കട്ട-കുണ്ടങ്കാറടുക്ക റോഡിന്റെ പ്രവൃത്തിയെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്.റോഡ് പ്രവൃത്തിക്കായി അനുവദിച്ച പത്ത് ലക്ഷം രൂപ പോരെന്നാണ് കരാറുകാര്‍ പറയുന്നത്. കൂടുതല്‍ പണം അനുവദിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതോടെ നാട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്. 500 മീറ്റര്‍ ടാര്‍ റോഡ് പൂര്‍ണമായി തകര്‍ന്നിട്ട് വര്‍ഷങ്ങളോളമായി. രോഗികളെ ആസ്പത്രിക്ക് കൊണ്ടു പോകാന്‍ വാടക വാഹനങ്ങള്‍ വിളിച്ചാല്‍ റോഡ് തകര്‍ന്നത് കാരണം ഡ്രൈവര്‍മാര്‍ […]

കുമ്പള: റോഡ് പ്രവൃത്തിക്കുള്ള തുകയെ ചൊല്ലി കരാറുകാരും പഞ്ചായത്തും തമ്മില്‍ തര്‍ക്കം. കുമ്പള പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍പ്പെട്ട മാവിനക്കട്ട-കുണ്ടങ്കാറടുക്ക റോഡിന്റെ പ്രവൃത്തിയെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
റോഡ് പ്രവൃത്തിക്കായി അനുവദിച്ച പത്ത് ലക്ഷം രൂപ പോരെന്നാണ് കരാറുകാര്‍ പറയുന്നത്. കൂടുതല്‍ പണം അനുവദിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതോടെ നാട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്. 500 മീറ്റര്‍ ടാര്‍ റോഡ് പൂര്‍ണമായി തകര്‍ന്നിട്ട് വര്‍ഷങ്ങളോളമായി. രോഗികളെ ആസ്പത്രിക്ക് കൊണ്ടു പോകാന്‍ വാടക വാഹനങ്ങള്‍ വിളിച്ചാല്‍ റോഡ് തകര്‍ന്നത് കാരണം ഡ്രൈവര്‍മാര്‍ വരാന്‍ മടിക്കുന്നതായി പരിസരവാസികള്‍ പറയുന്നു. കുണ്ടങ്കാറടുക്ക വെല്‍ഫെയര്‍ സ്‌കൂളിലേക്കും ത്വാഹ മദ്രസയിലേക്കും കുട്ടികള്‍ പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്.
റോഡിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. മഴക്കാലത്ത് ചെളി നിറയുന്നതോടെ നടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പഞ്ചായത്ത് ഇടപെട്ട് റോഡ് പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it