അഴിമതിയും അനധികൃത സ്വത്ത് സമ്പാദ്യവും; മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അസി. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവും 34 ലക്ഷം രൂപ പിഴയും

മംഗളൂരു: അഴിമതിക്കേസില്‍ പ്രതിയായ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസറെ കോടതി അഞ്ചുവര്‍ഷം തടവിനും 34 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പ്ലാനിംഗ് ഓഫീസര്‍ ബി.പി ശിവരാജിനെയാണ് ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. ലോകായുക്ത ഇന്‍സ്പെക്ടര്‍ പ്രസന്ന വി. രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശിവരാജ് അനധികൃതസ്വത്ത് സമ്പാദ്യം കരസ്ഥമാക്കിയതായും വിവിധ പദ്ധതികളുടെ മറവില്‍ അഴിമതി നടത്തിയതായും കണ്ടെത്തിയിരുന്നു. ശിവരാജിന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് […]

മംഗളൂരു: അഴിമതിക്കേസില്‍ പ്രതിയായ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസറെ കോടതി അഞ്ചുവര്‍ഷം തടവിനും 34 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പ്ലാനിംഗ് ഓഫീസര്‍ ബി.പി ശിവരാജിനെയാണ് ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. ലോകായുക്ത ഇന്‍സ്പെക്ടര്‍ പ്രസന്ന വി. രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശിവരാജ് അനധികൃതസ്വത്ത് സമ്പാദ്യം കരസ്ഥമാക്കിയതായും വിവിധ പദ്ധതികളുടെ മറവില്‍ അഴിമതി നടത്തിയതായും കണ്ടെത്തിയിരുന്നു. ശിവരാജിന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തി അഴിമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. ശിവരാജിന്റെ വരുമാനപരിധിക്കപ്പുറം 38 ലക്ഷം രൂപയുടെ അനധികൃതസ്വത്തുള്ളതായി വ്യക്തമായി. അന്വേഷണം പൂര്‍ത്തിയാക്കിയ ഡി.എസ്.പി ഡോ.പ്രഭുദേവ് ശിവരാജിനെ പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍ച്ചു. 27 സാക്ഷികളെ ചോദ്യം ചെയ്യുകയും 160 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വിചാരണ പൂര്‍ത്തിയായതോടെ ശിവരാജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് അഴിമതിനിരോധന നിയമപ്രകാരം ശിവരാജ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചത്.
രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ശിവരാജ് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ കേസ് അഴിമതിയുമായി ബന്ധപ്പെട്ടതായതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രത്യേക സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. അഴിമതി സമൂഹത്തിലെ ക്യാന്‍സര്‍ പോലെയാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷയില്‍ ഇളവ് വരുത്തുന്നത് ശരിയല്ലെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.

Related Articles
Next Story
Share it