ഹിജാബ് കേസില്‍ ഭിന്ന വിധി; കര്‍ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ധൂലിയ റദ്ദാക്കി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവെച്ചു
ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് ഭിന്ന വിധി വന്നതോടെ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു. ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരില്‍ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതിയുടെ നിരോധന വിധിയെ ശരിവെച്ചപ്പോള്‍ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാന്‍ഷു ലൂധിയ വിധി പ്രസ്താവിച്ചു. ഇതോടെ ഹര്‍ജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടന ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു. തുടര്‍ന്നാണ് വിശാല ബെഞ്ചിന് വിട്ടത്.അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ […]

ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് ഭിന്ന വിധി വന്നതോടെ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു. ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരില്‍ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതിയുടെ നിരോധന വിധിയെ ശരിവെച്ചപ്പോള്‍ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാന്‍ഷു ലൂധിയ വിധി പ്രസ്താവിച്ചു. ഇതോടെ ഹര്‍ജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടന ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു. തുടര്‍ന്നാണ് വിശാല ബെഞ്ചിന് വിട്ടത്.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാല്‍ കര്‍ണാടകത്തില്‍ ഹിജാബ് നിരോധനം തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയില്‍ എത്തിയിരുന്നത്. 10 ദിവസത്തോളം ഈ ഹര്‍ജികളില്‍ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാന്‍ശു ധൂലിയയും ഉള്‍പ്പെട്ട ബെഞ്ച് ഇന്ന് രാവിലെ വിധി പറഞ്ഞത്. കര്‍ണാടക ഹൈക്കോടതി വിധി തള്ളി, ജസ്റ്റിസ് സുധാന്‍ശു ധൂലിയ അപ്പീലുകള്‍ ശരിവെച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ധൂലിയ ഹൈക്കോടതി വിധി റദ്ദാക്കിയത്. അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. അതേസമയം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. ഹിജാബ് നിരോധനം ചോദ്യം ചെയ്‌തെത്തിയ 26 അപ്പീലുകളും അദ്ദേഹം തള്ളി.
ഹിജാബ് വിലക്ക് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് കേസില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്. ഈ രീതിയില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് 150 വിദ്യാര്‍ത്ഥിനികള്‍ പഠനം നിര്‍ത്തി ടി.സി വാങ്ങി പോയതിനുള്ള രേഖയും അദ്ദേഹം കോടതിയില്‍ നല്‍കി. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കപില്‍ സിബല്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് ധൂലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയത്.