പ്രൊഫ. ടി.സി മാധവപ്പണിക്കറുടെ ധന്യ സ്മൃതികളുമായി ശിഷ്യന്‍മാരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു

കാസര്‍കോട്: കാസര്‍കോടിന്റെ സാമൂഹ്യമണ്ഡലത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന പ്രൊഫ. ടി.സി. മാധവപ്പണിക്കരുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദഹത്തിന്റെ ശിഷ്യന്മാരും അഭ്യുദയകാംക്ഷികളും വെര്‍ച്വല്‍ സംവിധാനത്തില്‍ ഒത്ത് ചേര്‍ന്നു. മാഹിയില്‍ നിന്ന് വന്ന് കാസര്‍കോട്ടുകാരനായി മാറിയ മാധവപ്പണിക്കര്‍ മുന്‍ ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. കാസര്‍കോട് ഗവ.കോളേജിലെ ജിയോളജി വകുപ്പ് കെട്ടിപ്പടുത്ത് പല ശിഷ്യന്മാര്‍ക്കും ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിന് അവസരമൊരുക്കി. ദീര്‍ഘകാലം വകുപ്പ് മേധാവിയായും കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിരുന്നു. 1991ല്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പരിസ്ഥിതി […]

കാസര്‍കോട്: കാസര്‍കോടിന്റെ സാമൂഹ്യമണ്ഡലത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന പ്രൊഫ. ടി.സി. മാധവപ്പണിക്കരുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദഹത്തിന്റെ ശിഷ്യന്മാരും അഭ്യുദയകാംക്ഷികളും വെര്‍ച്വല്‍ സംവിധാനത്തില്‍ ഒത്ത് ചേര്‍ന്നു. മാഹിയില്‍ നിന്ന് വന്ന് കാസര്‍കോട്ടുകാരനായി മാറിയ മാധവപ്പണിക്കര്‍ മുന്‍ ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. കാസര്‍കോട് ഗവ.കോളേജിലെ ജിയോളജി വകുപ്പ് കെട്ടിപ്പടുത്ത് പല ശിഷ്യന്മാര്‍ക്കും ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിന് അവസരമൊരുക്കി. ദീര്‍ഘകാലം വകുപ്പ് മേധാവിയായും കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിരുന്നു. 1991ല്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പരിസ്ഥിതി മേഖലകളില്‍ തിളങ്ങി നിന്നു. കാസര്‍കോട് പീപ്പ്ള്‍സ് ഫോറം, ബയോസ്‌ക്, അഗ്രി ഹോര്‍ട്ടി സൊസൈറ്റി തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവന ആയിരുന്നു. അനുസ്മരണ പരിപാടിയില്‍ ജിയോളജി അലുമിനി പ്രസിഡണ്ട് പ്രൊഫ.വി.ഗോപിനാഥന്‍ സ്വാഗതവും വകുപ്പ് മേധാവി ഡോ.എ.എന്‍. മനോഹരന്‍ നന്ദിയും പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.എല്‍ അനന്തപത്മനാഭ അധ്യക്ഷത വഹിച്ചു. മുന്‍ കേരള ചീഫ് സെക്രട്ടറി ഡോ. എം.വിജയനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ബി. ഭാട്ട്യ, മുന്‍ കാസര്‍കോട് പീപ്പ്ള്‍സ് ഫോറം പ്രസിഡണ്ട് വി.ഡി. ജോസഫ്, പ്രൊഫ.ജി. ഗോപാലകൃഷ്ണന്‍, ഇ. വാമനന്‍ നായര്‍, ഡോ.കെ.ഗണേഷ് രാജ്, വി.കുഞ്ഞമ്പു, ഡോ.കെ.രാധാകൃഷ്ണന്‍, പ്രൊഫ.കെ.ശ്രീമതി ഗോപിനാഥ്, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ഡോ.പി.ഹരി നാരായണന്‍, ഡോ.എ. ഗോപിനാഥന്‍ നായര്‍, എന്‍ ഗോവാലകൃഷ്ണന്‍ നായര്‍, നാരായണ്‍കുട്ടി, പി ടി.ഉഷ, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. മാധവപ്പണിക്കരുടെ മകള്‍ രാധിക എം.നായരും മരുമകന്‍ പ്രമോദും പങ്കെടുത്തു.

Related Articles
Next Story
Share it