ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ തിരോധാനം; ബദിയടുക്ക പൊലീസ് കോഴിക്കോട്ടേക്ക്
ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി എത്തിയ യുവാവിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കാണാതായെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് കോഴിക്കോട്ടെത്തി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സിദ്ദീഖി(28)നെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.സിദ്ദീഖ് ഈമാസം 25ന് നാട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.ഈ ദിവസം കോഴിക്കോട്ട് വിമാനത്താവളത്തില്‍ ഇറങ്ങിയതായി വിവരം ലഭിച്ചെങ്കിലും പിന്നീട് യാതൊരു വിവരവുമില്ല.അതിനിടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സ്വര്‍ണ്ണമിടപാടിന്റെ പേരില്‍ സംഘര്‍ഷവും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നത് […]

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി എത്തിയ യുവാവിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കാണാതായെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് കോഴിക്കോട്ടെത്തി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സിദ്ദീഖി(28)നെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
സിദ്ദീഖ് ഈമാസം 25ന് നാട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.
ഈ ദിവസം കോഴിക്കോട്ട് വിമാനത്താവളത്തില്‍ ഇറങ്ങിയതായി വിവരം ലഭിച്ചെങ്കിലും പിന്നീട് യാതൊരു വിവരവുമില്ല.
അതിനിടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സ്വര്‍ണ്ണമിടപാടിന്റെ പേരില്‍ സംഘര്‍ഷവും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നത് പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്.