പ്രാര്‍ത്ഥനകള്‍ വിഫലം; സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

കൊച്ചി: സഹപ്രവര്‍ത്തകരുടെ ബന്ധുക്കളുടെയും സിനിമാപ്രേമികളുടെയുമെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ വിടപറഞ്ഞു. സൂഫിയും സുജാതയും എന്ന സിനിമയിലൂടെയ ശ്രദ്ധേയനായ 37കാരനായ ഷാനവാസ് ഹൃദായാഘാതം മൂലമാണ് മരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്ക് വിദഗ്ധ ചികിത്സക്കായി വൈകുന്നേരമാണ് കൊണ്ടുവന്നത്. എന്നാല്‍, രാത്രി 10.20മണിയോടെ ഷാനവാസ് വിടപറയുകയായിരുന്നു. കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് റോഡ് മാര്‍ഗമായിരുന്നു ഷാനവാസിനെ കൊണ്ടുവന്നത്. തടസമില്ലാതെ ആംബുലന്‍സിന് കടന്നുപോകാന്‍ നഗരങ്ങള്‍ വഴിയൊരുക്കിയെങ്കിലും മരണം ഷാനവാസിനെ വിട്ടുപോയില്ല. […]

കൊച്ചി: സഹപ്രവര്‍ത്തകരുടെ ബന്ധുക്കളുടെയും സിനിമാപ്രേമികളുടെയുമെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ വിടപറഞ്ഞു. സൂഫിയും സുജാതയും എന്ന സിനിമയിലൂടെയ ശ്രദ്ധേയനായ 37കാരനായ ഷാനവാസ് ഹൃദായാഘാതം മൂലമാണ് മരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്ക് വിദഗ്ധ ചികിത്സക്കായി വൈകുന്നേരമാണ് കൊണ്ടുവന്നത്. എന്നാല്‍, രാത്രി 10.20മണിയോടെ ഷാനവാസ് വിടപറയുകയായിരുന്നു.

കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് റോഡ് മാര്‍ഗമായിരുന്നു ഷാനവാസിനെ കൊണ്ടുവന്നത്. തടസമില്ലാതെ ആംബുലന്‍സിന് കടന്നുപോകാന്‍ നഗരങ്ങള്‍ വഴിയൊരുക്കിയെങ്കിലും മരണം ഷാനവാസിനെ വിട്ടുപോയില്ല. അട്ടപ്പാടിയില്‍ സിനിമയുടെ കഥയെഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്. 2015ല്‍ കരി എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്.

Related Articles
Next Story
Share it