സംവിധായകന് രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

കോഴിക്കോട്: താരപ്രഭയുള്ളവരെ കളത്തിലിറക്കുന്ന പ്രവണത ഈ തെരഞ്ഞെടുപ്പിലും തുടരുന്നു. സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. സിറ്റിംഗ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് രഞ്ജിത്തിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ധാരണയായത്. മത്സരിക്കാന്‍ തയാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന്‍ കൂടിയാണ് അദ്ദേഹം.

കോഴിക്കോട്: താരപ്രഭയുള്ളവരെ കളത്തിലിറക്കുന്ന പ്രവണത ഈ തെരഞ്ഞെടുപ്പിലും തുടരുന്നു. സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. സിറ്റിംഗ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് രഞ്ജിത്തിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ധാരണയായത്. മത്സരിക്കാന്‍ തയാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന്‍ കൂടിയാണ് അദ്ദേഹം.

Related Articles
Next Story
Share it