സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: നടനും നിര്‍മാതാവും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലാണ് തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഉള്‍പ്പെടെ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ എഴുപതുകളുടെ അവസാനം മുതല്‍ രണ്ടായിരത്തി ഇരുപതുകള്‍ വരെ നിറസാന്നിധ്യമായിരുന്നു പ്രതാപ് പോത്തന്‍. യുവത്വത്തിന്റെ പ്രതീകമെന്ന നിലയില്‍ തുടങ്ങി, ഉത്തരവാദിത്തം നിറഞ്ഞ കുടുംബനാഥന്റെയും മറ്റും വേഷം വരെ അദ്ദേഹം തീര്‍ത്തും തന്മയത്വത്തോടെ […]

ചെന്നൈ: നടനും നിര്‍മാതാവും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലാണ് തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഉള്‍പ്പെടെ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ എഴുപതുകളുടെ അവസാനം മുതല്‍ രണ്ടായിരത്തി ഇരുപതുകള്‍ വരെ നിറസാന്നിധ്യമായിരുന്നു പ്രതാപ് പോത്തന്‍. യുവത്വത്തിന്റെ പ്രതീകമെന്ന നിലയില്‍ തുടങ്ങി, ഉത്തരവാദിത്തം നിറഞ്ഞ കുടുംബനാഥന്റെയും മറ്റും വേഷം വരെ അദ്ദേഹം തീര്‍ത്തും തന്മയത്വത്തോടെ അവതരിപ്പിച്ചു. രണ്ടാം വരവില്‍ ആദ്യകാലത്തേക്കാള്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ പ്രതാപ് പോത്തനെക്കൊണ്ട് സാധിച്ചു. പ്രതാപ് പോത്തന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് മരണത്തെക്കുറിച്ചായിരുന്നു.

Related Articles
Next Story
Share it