ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ കെ.കെ.ആറിന് തിരിച്ചടി; പാറ്റ് കമിന്‍സ് പിന്മാറി, മോര്‍ഗനും പിന്മാറിയേക്കും; കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നതും തലവേദന

ന്യൂഡെല്‍ഹി: കോവിഡ് ഭീതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ കെ.കെ.ആറിന് തിരിച്ചടിയായി വിദേശ താരങ്ങളുടെ പിന്മാറ്റം. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ് ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗത്തില്‍ നിന്ന് പിന്മാറി. ക്യാപ്റ്റന്‍ മോര്‍ഗനും പിന്മാറിയേക്കുമെന്നാണ് സൂചന. യു.എ.ഇയില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ കളിക്കാന്‍ എത്തില്ലെന്ന് കമിന്‍സ് വ്യക്തമാക്കിയതായി ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തി. മോര്‍ഗന്റെ കാര്യത്തില്‍ തീരുമാനമാവാന്‍ ഇനിയും സമയമുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. മൂന്ന് മാസം കൂടി ഇനി ഐപിഎല്ലിനായുണ്ട്. ഇതിനിടയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എന്നോട് […]

ന്യൂഡെല്‍ഹി: കോവിഡ് ഭീതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ കെ.കെ.ആറിന് തിരിച്ചടിയായി വിദേശ താരങ്ങളുടെ പിന്മാറ്റം. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ് ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗത്തില്‍ നിന്ന് പിന്മാറി. ക്യാപ്റ്റന്‍ മോര്‍ഗനും പിന്മാറിയേക്കുമെന്നാണ് സൂചന. യു.എ.ഇയില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ കളിക്കാന്‍ എത്തില്ലെന്ന് കമിന്‍സ് വ്യക്തമാക്കിയതായി ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തി.

മോര്‍ഗന്റെ കാര്യത്തില്‍ തീരുമാനമാവാന്‍ ഇനിയും സമയമുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. മൂന്ന് മാസം കൂടി ഇനി ഐപിഎല്ലിനായുണ്ട്. ഇതിനിടയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എന്നോട് ക്യാപ്റ്റനാവാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അതിന് തയ്യാറാണ്, കാര്‍ത്തിക് പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ബാക്കി മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

എന്നാല്‍ വിദേശ കളിക്കാരുടെ ലഭ്യത ഈ സീസണിലെ ബാക്കി മത്സരങ്ങളെ സാരമായി ബാധിക്കും. കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുന്ന സമയത്ത് തന്നെയാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത് എന്നതും പ്രശ്‌നമാണ്. വിന്‍ഡിസ് കളിക്കാരും നോര്‍ജെ, ഇമ്രാന്‍ താഹിര്‍, ഡുപ്ലസിസ്, ക്രിസ് മോറിസ് തുടങ്ങിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങളും മറ്റും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ഐപിഎല്ലിലും കളിക്കുന്നുണ്ട്. സെപ്തംബര്‍ 19 വരെയാണ് സിപിഎല്‍ നടക്കുക. അതിനാല്‍ ഇതിന് ശേഷം ഐപിഎല്‍ പുനരാരംഭിക്കാനായിരിക്കും ബിസിസിഐ ആലോചിക്കുക.

Related Articles
Next Story
Share it