'ബാറ്റ് അയല്‍വാസിയുടെ ഭാര്യയെ പോലെ'; വിവാദമായി കമന്ററിക്കിടെയിലെ ദിനേഷ് കാര്‍ത്തികിന്റെ പരാമര്‍ശം, ഒടുവില്‍ ക്ഷമാപണം
കമന്ററിക്കിടെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ'യാണെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാമര്‍ശം. മിക്ക ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യത്തില്‍ സംസാരിക്കവെയാണ് ദിനേശ് കാര്‍ത്തിക് ലൈംഗിക ചുവ ഉളവാക്കുന്ന രീതിയില്‍ സംസാരിച്ചത്. 'ബാറ്റ്സ്മാന്‍മാരില്‍ മിക്കവരും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവര്‍ക്ക് കൂടുതല്‍ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. […]

കമന്ററിക്കിടെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ'യാണെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാമര്‍ശം.
മിക്ക ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യത്തില്‍ സംസാരിക്കവെയാണ് ദിനേശ് കാര്‍ത്തിക് ലൈംഗിക ചുവ ഉളവാക്കുന്ന രീതിയില്‍ സംസാരിച്ചത്. 'ബാറ്റ്സ്മാന്‍മാരില്‍ മിക്കവരും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവര്‍ക്ക് കൂടുതല്‍ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും'; എന്നായിരുന്നു കാര്‍ത്തിക്കിന്റെ വാക്കുകള്‍.
സംഭവം വിവാദമായതോടെ മൂന്ന് ദിവസത്തിന് ശേഷം അതേ പ്ലാറ്റ്‌ഫോമിലൂടെ താരം ക്ഷമ ചോദിക്കുകയും ചെയ്തു. മൂന്നാം ഏകദിനത്തിനായി സ്‌കൈ സ്‌പോര്‍ട്‌സ് കമന്ററി ബോക്‌സില്‍ തിരിച്ചെത്തിയപ്പോഴാണ് ക്ഷമാപണം നടത്തിയത്. "കഴിഞ്ഞ കളിയില്‍ സംഭവിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇത് ശരിക്കും ഞാന്‍ ഉദ്ദേശിച്ചതല്ല. എനിക്ക് എല്ലാം തെറ്റായെന്ന് മനസ്സിലായി. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇത് തീര്‍ച്ചയായും ശരിയായ കാര്യമല്ല. അങ്ങനെ പറഞ്ഞതിന് എനിക്ക് ഭാര്യയില്‍ നിന്നും അമ്മയില്‍ നിന്നും ആവശ്യത്തിന് ലഭിച്ചു, "അദ്ദേഹം പറഞ്ഞു.
കമന്ററിക്ക് പിന്നാലെ താരത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ ഉപമിക്കല്‍ ഏറെ കടന്ന കൈ ആയിപ്പോയെന്ന് ആളുകള്‍ പ്രതികരിച്ചു. നേരത്തെ ഐപിഎല്‍ മത്സരത്തിനിടെ 'ലോക്ക്ഡൗണില്‍ കോഹ്ലി പ്രാക്ടീസ് ചെയ്തത് അനുഷ്‌കയുടെ പന്തില്‍ മാത്രമാണെന്ന' സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.