അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ 3 ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് ചെയ്യാന്‍ പാടില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി അനുമതി നല്‍കി. കസ്റ്റഡിയില്‍ വിടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കേട്ട ശേഷമാണ് കോടതി വിധി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും. അതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. മൂന്നുദിവസം രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. ദിലീപ് അടക്കം മുഴുവന്‍ […]

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി അനുമതി നല്‍കി. കസ്റ്റഡിയില്‍ വിടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കേട്ട ശേഷമാണ് കോടതി വിധി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും. അതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല.

മൂന്നുദിവസം രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. വ്യാഴാഴ്ച ഇതിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ കൈമാറണം. ചോദ്യം ചെയ്യലിന് ആറുമണിക്കൂര്‍ വരെ ഹാജരാകാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തില്‍ ഇടപെടരുതെന്നും എങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഗൂഢാലോചന നടത്തുന്നത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്ന് വിലയിരുത്തിയ കോടതി തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും നിരീക്ഷിച്ചു. ഗൂഢാലോചന നടത്തിയാല്‍ കൃത്യം ചെയ്തില്ലെങ്കിലും കൃത്യം ചെയ്തതായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തെളിവുകള്‍ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Articles
Next Story
Share it