അമ്പിത്തടി അംഗന്‍വാടിയുടെ ശോചനീയാവസ്ഥ; കെട്ടിടം സബ് ജഡ്ജ് സന്ദര്‍ശിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം അമ്പിത്തടിയിലെ അംഗന്‍വാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സബ് ജഡ്ജ് കരുണാകരന്‍ സ്ഥലത്തെത്തി പരിശോധിച്ചു.അമ്പിത്തടയില്‍ രണ്ട് കെട്ടിടത്തിലായാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ചെറിയ ഒരു മുറി കോണ്‍ക്രീറ്റ് മുറിയിലും ഇതിനോട് ചേര്‍ന്നുള്ള ടിന്‍ഷീറ്റ് പാകിയ മുറിയിലുമായാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. 20ലേറെ കുട്ടികള്‍ ഇവിടെ എത്തുന്നു. എന്നാല്‍ കെട്ടിടം അപകടാവസ്ഥയിലാണ്. ഭേദപ്പെട്ട രീതിയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഇവിടെ ഇല്ല. മാത്രമല്ല ഇതിന് സമീപത്തായി 33 അടി ആഴത്തിലുള്ള ചുറ്റുമതിലില്ലാത്ത കിണറുമുണ്ട്. കുട്ടികള്‍ ഓടി കളിക്കുമ്പോള്‍ അബദ്ധത്തില്‍ അപകടം […]

മഞ്ചേശ്വരം: മഞ്ചേശ്വരം അമ്പിത്തടിയിലെ അംഗന്‍വാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സബ് ജഡ്ജ് കരുണാകരന്‍ സ്ഥലത്തെത്തി പരിശോധിച്ചു.
അമ്പിത്തടയില്‍ രണ്ട് കെട്ടിടത്തിലായാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ചെറിയ ഒരു മുറി കോണ്‍ക്രീറ്റ് മുറിയിലും ഇതിനോട് ചേര്‍ന്നുള്ള ടിന്‍ഷീറ്റ് പാകിയ മുറിയിലുമായാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. 20ലേറെ കുട്ടികള്‍ ഇവിടെ എത്തുന്നു. എന്നാല്‍ കെട്ടിടം അപകടാവസ്ഥയിലാണ്. ഭേദപ്പെട്ട രീതിയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഇവിടെ ഇല്ല. മാത്രമല്ല ഇതിന് സമീപത്തായി 33 അടി ആഴത്തിലുള്ള ചുറ്റുമതിലില്ലാത്ത കിണറുമുണ്ട്. കുട്ടികള്‍ ഓടി കളിക്കുമ്പോള്‍ അബദ്ധത്തില്‍ അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇത് എല്ലാം മുന്നില്‍ കണ്ട് നാട്ടുകാര്‍ നാല് വര്‍ഷം മുമ്പ് നിലവിലുള്ള കെട്ടിടത്തിന് സമീപത്തായി പണം സ്വരൂപിച്ച് അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു.
ഇവിടെ കെട്ടിടം വരുന്നതിനെതിരെ നാട്ടുകാരില്‍ ഏതാനും പേരും കെട്ടിട പ്രവര്‍ത്തിക്ക് മഞ്ചേശ്വരം പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് ചില മെമ്പര്‍മാരും എതിരഭിപ്രായം പ്രകടിപ്പിച്ചതായി പറയുന്നു. അതിനിടെ നാട്ടുകാരില്‍ ഒരാള്‍ കാസര്‍കോട് കോടതിയെ സമീപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നലെ സബ് ജഡ്ജ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്.

Related Articles
Next Story
Share it