അച്ചേരി റോഡിന്റെ ശോച്യാവസ്ഥ: ശ്രീവിഷ്ണു പ്രവാസി സംഘം, അര്‍ജ്ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവര്‍ നിവേദനം നല്‍കി

ഷാര്‍ജ: ഹസ്വ സന്ദര്‍ശനത്തിനെത്തിയ ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് ഉദുമ അച്ചേരി ശ്രീവിഷ്ണു പ്രവാസി സംഘം, അര്‍ജ്ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവര്‍ നിവേദനം നല്‍കി. ചെമ്മനാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ നമ്പ്യാര്‍കീച്ചല്‍ മുതല്‍ അച്ചേരി മഹാവിഷ്ണു ക്ഷേത്രം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അച്ചേരി, കൊക്കാല്‍ പ്രദേശങ്ങളിലുള്ള ജനങ്ങളെ ഉദുമ ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന ഏക റോഡാണിത്. ഭൂരിഭാഗവും മെറ്റല്‍ […]

ഷാര്‍ജ: ഹസ്വ സന്ദര്‍ശനത്തിനെത്തിയ ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് ഉദുമ അച്ചേരി ശ്രീവിഷ്ണു പ്രവാസി സംഘം, അര്‍ജ്ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവര്‍ നിവേദനം നല്‍കി. ചെമ്മനാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ നമ്പ്യാര്‍കീച്ചല്‍ മുതല്‍ അച്ചേരി മഹാവിഷ്ണു ക്ഷേത്രം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അച്ചേരി, കൊക്കാല്‍ പ്രദേശങ്ങളിലുള്ള ജനങ്ങളെ ഉദുമ ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന ഏക റോഡാണിത്. ഭൂരിഭാഗവും മെറ്റല്‍ ഇളകി കുഴികള്‍ രൂപപ്പെട്ടിട്ട് വര്‍ഷങ്ങളായി. നൂറുകണക്കിന് കുട്ടികളും ജനങ്ങളും കാല്‍നടയായി യാത്രചെയ്യാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ റോഡിന്റെ വികസനത്തിനായി പ്രവാസികളായ നാട്ടുകാര്‍ ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

Related Articles
Next Story
Share it